BollywoodCinemaGeneralNEWS

ഹൃതിക് റോഷന്‍ ചിത്രത്തില്‍ സണ്ണി ലിയോണ്‍ !!!

കുറച്ച് ആഴ്ച്ചകളായി ബോളിവുഡില്‍ ഏറ്റവും അധികം ചര്‍ച്ചാവിഷയം ആയ ചിത്രമാണ് സഞ്ജയ്‌ ഗുപ്ത സംവിധാനം ചെയ്ത് ഹൃതിക് റോഷന്‍ നായകനാവുന്ന ‘കാബില്‍ ‘ . നിയമപരമായ ചില പ്രശ്നങ്ങളില്‍ ചിത്രം കുടുങ്ങി നില്‍ക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത സണ്ണി ലിയോണിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നതാണ് .

” ഞങ്ങള്‍ ഇപ്പോള്‍ സണ്ണിയുമായ്‌ ചര്‍ച്ചയിലാണ് എന്നാല്‍ പൂര്‍ണ്ണമായും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല ” ചിത്രത്തിന്‍റെ നിര്‍മാതാവായ രാകേഷ് റോഷന്‍ മാധ്യമങ്ങളോട് പറഞ്ഞു . സണ്ണി ചെയ്യുന്നത് ഒരു ഐറ്റം നമ്പര്‍ മാത്രം ആയിരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട് .

ബോളിവുഡ് ഗ്രീക്ക് ദൈവം എന്നറിയപ്പെടുന്ന ഹൃതിക് റോഷന്‍റെ നായികയായ് കാബിലില്‍ എത്തുന്നത് യാമി ഗൌതം ആയിരിക്കും .

shortlink

Related Articles

Post Your Comments


Back to top button