Film Articles

മെയില്‍ ഷോവനിസ്റ്റ് അല്ലാത്ത രഞ്ജിത്തിനെ അടുത്തറിയാം

“മെയില്‍ ഷോവനിസം” രഞ്ജിത്ത് എന്ന സംവിധായകന്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കേട്ട വാക്ക് ഇതാകാം.നിരൂപക വൃന്തം നിരന്തരം രഞ്ജിത്തിനോട് ചാട്ടൂളി പോലെ എടുത്തിടുന്ന ഒരു ചോദ്യം ഉണ്ട്.നിങ്ങള്‍ ഒരു മെയില്‍ ഷോവനിസ്റ്റ് ആണോ?താങ്കളുടെ സിനിമകളില്‍ അത് പ്രകടമാണ്.സത്യത്തില്‍ രഞ്ജിത്ത് സിനിമകള്‍ സ്ത്രീപക്ഷ സിനിമകളല്ല.നായകനോളം പ്രാധാന്യമുള്ള നായികയുടെ കഥ പറയുന്ന സിനിമകളാണ്.മംഗലശ്ശേരിനീലകണ്ഠന്‍ വീണു പോകുന്നിടത്ത് അയാളുടെ ശരീരത്തെ വീണ്ടും ജയിക്കാന്‍ പഠിപ്പിക്കുന്നത് ഭാനുമതി എന്ന നര്‍ത്തകിയാണ്.ഇന്നസന്‍റ് അവതരിപ്പിച്ച വാരിയര്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ നീലകണ്ഠന്‍ എന്ന കഥാപാത്രത്തോട് ചോദിക്കുന്നുണ്ട് “ഭാനുമതി ഇല്ലാതെ നീലകണ്ഠന് പൂര്‍ണതയുണ്ടോ”? ഇനിയിപ്പോള്‍ “മെയില്‍ ഷോവനിസം”എന്നത് മാറ്റി “ഫെമിനിസ്റ്റ്”ആണോ രഞ്ജിത്ത് എന്ന് തമാശയായി ചോദിക്കേണ്ടി വരും.സ്ത്രീ കഥാപാത്രങ്ങള്‍ അത്രത്തോളം ശക്തമായി രഞ്ജിത്തിന്റെ സിനിമകളില്‍ അരങ്ങ് തകര്‍ക്കുന്നുണ്ട്.ഗുരുവായൂരപ്പനെ അതിര് കടന്ന് ആരാധിക്കുന്ന വേലക്കാരി കുട്ടിയായി ബാലാമണി എന്ന കഥാപാത്രം സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ അന്നത്തെ കാലത്ത് മറ്റുള്ളവര്‍ക്കു ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാനുള്ള പ്രചോദനം വളരെ വലുതായിരുന്നു. എം.ടി എന്ന എഴുത്തുകാരന്‍ പോലും ചെയ്യാന്‍ കൊതിച്ചു പോയ സിനിമയാണ് നന്ദനം. അതിലെ ബാലാമണി നല്ല കഥാപാത്രമായി പ്രേക്ഷക മനസ്സില്‍ ഇന്നും വിളങ്ങുന്നു.

ആറാം തമ്പുരാനിലെ ഉണ്ണിമായ എന്ന കഥാപാത്രം നിഷ്കളങ്കത വിളിച്ചോതുന്നു.ജഗന്നാഥന്‍റെ ചട്ടമ്പിത്തരം ചിലപ്പോഴൊക്കെ അടര്‍ന്ന് വീഴുന്നത് ഉണ്ണിമായ എന്ന കഥാപാത്രത്തിന് മുന്നിലാണ്. “ഞാന്‍ ഇന്ന് അവളെ എന്നെക്കാളും സ്നേഹിക്കുന്നു”ജഗന്നാഥന്‍ പൂവ് പോലെ മൃദുലമാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ഒന്നാണത്.ജഗന്നാഥന്‍ ജനിച്ചു വളര്‍ന്ന തറവാട്ടിലേക്ക് തിരികെയെത്തുമ്പോള്‍ ആ തറവാട്ടിലേക്ക് രഞ്ജിത്ത് കരുതി വെച്ച പ്രസക്തമായ സ്ത്രീ വേഷം മഞ്ചുവാരിയര്‍ അതിശയം ജനിപ്പിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്തു.കുറുമ്പും,കാര്യ വിശാലതയും ഒരു പോലെ പ്രകടമാക്കുന്ന കഥാപാത്രമാണ് ഉണ്ണിമായ.സിബി മലയിലുമായി ചേര്‍ന്നൊരുക്കിയ സമ്മര്‍ ഇന്‍ ബത്ലേഹമിലെ സ്ത്രീ സാന്നിധ്യത്തിന്‍റെ പ്രസക്തിയും കുറയുന്നില്ല.അഭിരാമി എന്ന ആമിയായി മഞ്ചുവാരിയര്‍ കെട്ടുറപ്പുള്ള ശ്രീ കഥാപാത്രത്തെ ആ സിനിമയിലും അവതരിപ്പിച്ചു. നിര്‍മലമായി നിരഞ്ജനെ പ്രണയിക്കുന്ന ആമി. ഇനിയൊരു ജീവിതം പ്രത്യക്ഷമല്ല എന്ന് അറിഞ്ഞിട്ടും നിരഞ്ജന് വേണ്ടി കാത്തിരിക്കുന്ന ആമി. “നിരഞ്ജന്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ മാത്രമേ പ്രണയിക്കൂ ഡെന്നിസ് “എന്ന് നിസ്സഹായതയോടെ പറയുന്ന ആമി. വാണിജ്യപരമായ എഴുത്തിന്‍റെ ഘടന പോലും ആമി എന്ന കഥാപാത്രത്തെ തെല്ലും ബാധിച്ചിട്ടില്ല.

പ്രിയാമണിയെ നായികയാക്കി അവതരിപ്പിച്ച സിനിമയാണ് തിരക്കഥ. ദാമ്പത്യ ആഴത്തിന്‍റെ ശക്തിയറിയിച്ച കഥാപാത്രമായിരുന്നു തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. സിനിമകളുടെ മുന്നണിയിലും പിന്നണിയിലും അദ്ദേഹം ഒരു “മെയില്‍ ഷോവനിസ്റ്റ്” അല്ല എന്ന് ഓരോ ചിത്രവും അടിവരയിടുന്നു.രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട് തന്നോട് അടുപ്പം ഉള്ളവര്‍ക്ക് സ്ത്രീകളോടുള്ള തന്നിലെ ബഹുമാനം നന്നായി മനസിലാക്കാന്‍ കഴിയും എന്ന്,

അത് തന്നെ ഓരോ പ്രേക്ഷക സമൂഹവും അടുത്തും നിന്നും,അകലെ നിന്നും പറയുന്നു. “നിങ്ങളൊരു മെയില്‍ ഷോവനിസ്റ്റ് അല്ല” നല്ല സ്ത്രീ കഥാപാത്രങ്ങള്‍ സ്ക്രീനില്‍ പകര്‍ത്തിയ സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് “മെയില്‍ ഷോവനിസം”എന്ന വാക്ക് തന്നെ ഓരോ സിനിമകളിലൂടെയും വലിച്ചു ദൂരെ എറിയുന്നു.
“ശംഭോ മഹാ ദേവാ”

shortlink

Related Articles

Post Your Comments


Back to top button