NEWS

ടെക്നോപാര്‍ക്ക് ക്വിസ-2016 ഹ്രസ്വചലച്ചിത്രോത്സവം ഫെബ്രുവരി 6 മുതല്‍

ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിദ്ധ്വനി നടത്തുന്ന ക്വിസ–2015 ഹ്രസ്വചലച്ചിത്രോത്സവം 2016 ഫെബ്രുവരി 6 ശനിയാഴ്ച ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 9 മുതല്‍ ആരംഭിക്കുന്നതാണ്. UST Global, Infosys, IBS, Envestnet, Tataelxsi, TCS, D+H, Alamy, RM Education, Navigant, Neologix, Applexus തുടങ്ങി പാര്‍ക്കിലെ പ്രമുഖ കമ്പനികളില്‍ നിന്നുമായി ഇരുപതില്‍ പരം ഹ്രസ്വചിത്രങ്ങള്‍ ഇക്കുറി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ശ്രീ. എം.എഫ്. തോമസ്‌ അധ്യക്ഷനാകുന്ന ജൂറിയില്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ CR:NO.89 സംവിധാനം ചെയ്ത ശ്രീ. സുദേവന്‍ , എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി. കെ.എ ബീന തുടങ്ങിയവരും അംഗങ്ങളാണ്. അവാര്‍ഡ്‌ വിതരണം Feb-9ന് വൈകുന്നേരം ഇതേ വേദിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ. ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെടുന്നതാണ്. പുരസ്കാരവിതരണത്തിനു ശേഷം അതിനര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് ഇക്കഴിഞ്ഞ IFFKയില്‍ സുവര്‍ണ്ണ ചകോരമടക്കം നിരവധി ദേശീയ/സംസ്ഥാനപുരസ്കാരങ്ങള്‍ നേടിയ ജയരാജ് സംവിധാനം നിര്‍വഹിച്ച ‘ഒറ്റാല്‍’ എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

2012-ല്‍ ആരംഭിച്ച ക്വിസ ചലച്ചിത്രമേള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ടെക്നോപാര്‍ക്കിലെ കലാകാരന്മാര്‍ ഒരുക്കിയ 75-ഓളം ഹ്രസ്വചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ചലച്ചിത്ര മേഖലയില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, രഞ്ജിത്ത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍, തുടങ്ങിയവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഈ മേളയിലെ മുഖ്യാതിഥികള്‍. ടെക്നോപാര്‍ക്കിലെ കലാകാരന്മാരെ അടുത്തറിയുവാനും അവരുടെ സൃഷ്ടികള്‍ വിലയിരുത്തുവാനും വേണ്ടി പ്രതിധ്വനി നടത്തുന്ന ഈ കലാ മേളയിലേക്ക് ഇവിടെയുള്ള എല്ലാ സിനിമാപ്രേമികളെയും പ്രതിധ്വനി സാദരം ക്ഷണിച്ചുകൊള്ളുന്നു. മേളയിലേക്ക് എല്ലാ ടെക്നോപാർക്ക് ജീവനകാർക്കും പ്രവേശനം സൗജന്യമായിരിക്കും.

CLICK HERE FOR SCREENING SCHEDULE

shortlink

Related Articles

Post Your Comments


Back to top button