BollywoodGeneralNEWS

അവാര്‍ഡുകളെ കുറിച്ച് ആശങ്കയില്ല അതിനു വേണ്ടി മത്സരിക്കാറുമില്ല; സല്‍മാന്‍ ഖാന്‍

തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തിനിടെ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി മത്സരിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. മറ്റുള്ളവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട് എന്നാല്‍ അവ എന്റെ ജീവിതത്തെ ബാധിക്കാറില്ല. അവാര്‍ഡ് നിശകള്‍ ഇഷ്ടമാണ്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ചലചിത്ര മേഖലയിലെ എല്ലാവരും ഒത്തു കൂടുന്ന സമയമാണിത്. അതില്‍ ഏറെ സന്തോഷമുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

എന്നെ മത്സരത്തില്‍ നിന്ന് ഒഴിവാക്കു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. കാലങ്ങളായി അവാര്‍ഡ് ചടങ്ങുകളുടെ ഭാഗമായി ഞാനിവിടെയുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും നോമിനേഷനുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇനി പുതിയ തലമുറയ്ക്ക് അവാര്‍ഡുകള്‍ ലഭിക്കട്ടെ എന്നും സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

സല്‍മാന്‍ ഖാന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ബജരംഗി ഭായിജാനും പ്രേം രഥന് ധന്‍ പായോയും തീയേറ്ററുകളില്‍ നിന്ന് വലിയ വിജയമാണ് സ്വന്തമാക്കിയത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താനാണ് സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ഈദ് റിലീസായി സിനിമ തീയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button