BollywoodGeneralNEWS

കടുവകളെ സംരക്ഷിക്കാന്‍ സോനാക്ഷി സിന്‍ഹ

ഇന്ത്യയിലെ കടുവകളുടെ സംരക്ഷണത്തിന്റെ ഭാഗമായി ഇനി സൊനാക്ഷി സിന്‍ഹയുമുണ്ടാകും. അനിമല്‍ പ്ലാനെറ്റിന്റെ അഞ്ചാമത് കടുവ സംരക്ഷണ പ്രചരണ പരിപാടികളിലാണ് സൊനാക്ഷി സിന്‍ഹ പങ്കെടുക്കുക. ‘വേര്‍ ടൈഗേഴ്‌സ് റൂള്‍’ എന്നാണ് പ്രചരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ‘അപടകത്തെ എനിക്ക് പേടിയില്ല വംശനാശ ഭീഷണി എന്നെ പേടിപ്പെടുത്തുന്നു’ എന്നായിരുന്നു പ്രചരണ പരിപാടി ഏറ്റെടുത്ത് സൊനാക്ഷി സിന്‍ഹ പറഞ്ഞത്.

മനുഷ്യര്‍ മറ്റ് ജീവജാലങ്ങളെയും അവരുടെ ആവാസ വ്യവസ്ഥയെയും ബഹുമാനിക്കണം അവരടൊപ്പമുള്ള സഹവര്‍ത്തിത്വം ശീലിക്കണമെന്നും സൊനാക്ഷി സിന്‍ഹ പറയുന്നു. തന്റെ മാതാപിതാക്കള്‍ ദേശീയ ഉദ്യാനത്തില്‍ കൊണ്ടു പോയാണ് കടുവയെ ആദ്യമായി കാണിച്ച് തന്നത്. എന്റെ കുട്ടികളെയും കൊണ്ടു പോയി മനോഹരമായ ഈ ജീവിയെ കാണിച്ചു കൊടുക്കണം എന്നും സൊനാക്ഷി പറഞ്ഞു.

മാര്‍ച്ച് ഒന്നിനാണ് പരിപാടി സംപ്രേക്ഷണം ആരംഭിക്കുക. കടുവകളുടെ ജീവിതം, സ്വഭാവം എന്നിവയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുക. അതോടൊപ്പം കടുവകളുടെ ചരിത്രവും കടുവകള്‍ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെട്ടു എന്നിവയും പരിപാടിയിലുണ്ടാകും. ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും.

ഇന്ത്യയിലെ കാടുകളിലാണ് പരിപാടി ചിത്രീകരിക്കുക. മാധ്യ പ്രദേശിലെ ഖന്‍ഹ, ഉത്തരാഖണ്ഡ് ജിം കോര്‍ബട്ട് നാഷണല്‍ പാര്‍ക്ക്, രാജാസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നാഷണല്‍ പാര്‍ക്കുകളും പരിപാടിക്ക് പശ്ചാതലമാകും. ഡിസ്‌ക്കവറി നെറ്റ്‌വര്‍ക്കിന്റെ ഏഷ്യ പസഫിക് ജനറല്‍ മാനേജര്‍ രാഹുല്‍ ജോഹിരിക്കാണ് പരിപാടിയുടെ ചുമതല. ഇന്ത്യയില്‍ കടുവകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവില്‍ ആഹ്ലാദമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കടുവകളുടെ വംശനാശത്തെ കുറിച്ച് ഇനിയും ആളുകളെ ബോധവാന്‍മാരാക്കുക എന്നതാണ് ‘വേര്‍ ടൈഗേഴ്‌സ് റൂള്‍’ എന്ന പ്രചരണ പരിപാടി ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ജോഹിരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button