GeneralNEWS

കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു; സാബുവിനേയും ജാഫര്‍ ഇടുക്കിയേയും വീണ്ടും ചോദ്യം ചെയ്യും

ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയില്‍ ചാരായം എത്തിച്ചത് ചാലക്കുടി സ്വദേശി ജോമോന്‍ ആണെന്ന് പൊലീസ്. ഇയാള്‍ കഴിഞ്ഞ ദിസവം ദുബൈയിലേക്ക് പോയതായി പൊലീസ് പറഞ്ഞു. അതിനിടെ പാഡിയില്‍ എത്തിച്ച ചാരായം വാറ്റിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോയ് എന്ന ആളെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മണി മരിച്ചതിന്റെ തലേ ദിവസം ആണ് തൃശൂരിലെ വരന്തരപ്പള്ളി എന്ന സ്ഥലത്ത് നിന്ന് ചാരായം എത്തിച്ചത്. പാഡിയില്‍ മദ്യ സത്കാരത്തിനായാണ് ചാരായം എത്തിച്ചത് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

ചാരായം എത്തിച്ചവര്‍ക്ക് എതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ ആണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം മണിയുടെ മരണത്തിന് തലേ ദിവസം പാഡിയില്‍ എത്തി നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും.

മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സഹായികള്‍ പാഡി വൃത്തിയാക്കിയതും സംശയത്തിനിട നല്‍കുന്നു. അതിനാല്‍ പൊലീസിനും എക്‌സൈസിനും ഇവിടെനിന്ന് സാമ്പിളുകളൊന്നും ശേഖരിക്കാനായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് പത്തു പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ വീണ്ടും കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കും. മരിക്കുന്നതിന് മുമ്പുള്ള സാമ്പിളായതിനാല്‍ കീടനാശിനിയുടെയും മറ്റും സാന്നിധ്യം രാസപരിശോധനയില്‍ കണ്ടെത്തിയതിനെക്കാള്‍ ഉയര്‍ന്ന അളവിലുണ്ടാവാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button