GeneralNEWS

മണിയുടെ മരണം: ആന്തരികാവയവങ്ങള്‍ ഡല്‍ഹിയിലയച്ച് പരിശോധിക്കും

മണിയുടെ ആന്തരികാവയവങ്ങള്‍ ഡല്‍ഹിയിലെ കേന്ദ്രലാബിലേക്കയച്ച് പരിശോധന നടത്താന്‍ അന്വേഷണസംഘം ആലോചിക്കുന്നു. മണി ചികിത്സയ്ക്കു വിധേയനായ അമൃത ആശുപത്രിയില്‍ നിന്നു ശേഖരിച്ച രക്ത-മൂത്ര-ഗ്യാസ്ട്രിക് ആസ്പിരേറ്റ് സാമ്പിളുകള്‍ കാക്കനാട്ടെ ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയച്ചിരുന്നു.

അമൃതയിലെ ടോക്സിക്കോളജി പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശേഖരിച്ച ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ഇത്തരമൊരു ഫലം വന്നത് അന്വേഷണസംഘത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

കോടതിയില്‍ ഈ രണ്ട് വ്യത്യസ്തഫലങ്ങള്‍ ചോദ്യം ചെയ്യപ്പെടും എന്നുള്ളതിനാലാണ് ഡല്‍ഹിയിലെ കേന്ദ്രലാബിന്‍റെ സഹായം തേടാം എന്നുള്ള സാധ്യത അന്വേഷണസംഘം പരിഗണിക്കുന്നത്. പാടിയിലും, മണിയുടെ വീടിനോട് ചേര്‍ന്ന കൃഷിസ്ഥലത്തുമായി കണ്ടെത്തിയ 25 കുപ്പികള്‍ കക്കാനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ കുപ്പികളില്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി ഉണ്ടോ എന്നറിയുകയാണ് പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി ശരീരത്തിന് ദോഷകരമായ അളവില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. അളവു കണ്ടെതിയാലെ മരണകാരണത്തില്‍ അന്തിമതീരുമാനത്തിലെത്തി വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ. അതുവരെ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ആശയക്കുഴപ്പം തുടരും.

shortlink

Related Articles

Post Your Comments


Back to top button