GeneralNEWS

സായ് പല്ലവിയുടെ ഭാഗ്യം….

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ സായ് പല്ലവിക്ക് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാരിയെക്കാവുന്ന ഒരവസരം. പ്രമുഖ സംവിധായകന്‍ മണിരത്നത്തിന്‍റെ ചിത്രത്തില്‍ നായികയായി സായ് പല്ലവിയെ തിരഞ്ഞെടുത്തു എന്നാണ് സൂചനകള്‍. കാര്‍ത്തി നായകനാകുന്ന ഈ ചിത്രത്തിന്‍റെ പ്രീ-പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍.

ജോര്‍ജ്ജിയയിലെ എം.ബി.ബി.എസ് പഠനത്തില്‍ നിന്ന് ഒഴിവു ലഭിക്കുന്ന മുറയ്ക്ക് സായ് പല്ലവി മണിരത്നം ചിത്രത്തിന്‍റെ സെറ്റില്‍ ചേരും എന്നാണ് സൂചന. രസകരമായ കാര്യം, ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലായിരിക്കും സായ് പ്രത്യക്ഷപ്പെടുക എന്നുള്ളതാണ്.

ജൂണില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ എ ആര്‍ റഹ്മാനായിരിക്കും. രവിവര്‍മ്മന്‍റെ ക്യാമറ ഒരുക്കുന്ന ദൃശ്യവിരുന്നും ചിത്രത്തിന്‍റെ മുഖ്യഘടകങ്ങളിലൊന്നായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button