GeneralNEWS

പാര്‍ക്കിംഗ് തര്‍ക്കം മൂത്ത് കയ്യാങ്കളി; നടന്‍ ബാലയ്ക്ക് പരിക്ക്

കൊച്ചി: പാര്‍ക്കിംഗ് തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച നടന്‍ ബാലയ്ക്ക് മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവർ ആയ യുവാവിൽ നിന്ന് മര്‍ദ്ദനം ഏറ്റു. മാത്രമല്ല ബാലയുടെ മുൻനിരയിലെ പല്ലും നഷ്ടമായി. നാണക്കേട്‌ കാരണം കേസിന് പോകാതെ വീടിനു വെളിയിൽ പോലും ഇറങ്ങാനാവാതെ കഴിയുകയാണ് നടൻ എന്നാണ് റിപ്പോർട്ടുകൾ. എറണാകുളം പാലാരിവട്ടം ധനലക്ഷ്മി ബാങ്കിന് സമീപത്തെ കോമത്ത് ലെയ്‌നിൽ പ്ലാറ്റിനം ലോട്ടസ് അപ്പാര്‍ട്ട്‌മെന്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപ്പാര്‍ട്ടുമെന്റിലെ താമസക്കാരനും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിന്‍റെ ഡ്രൈവറുമായ പാലാരിവട്ടം സ്വദേശി രാജീവുമായാണ് തര്‍ക്കമുണ്ടായത്.

സെക്യൂരിറ്റിയുമായി ഉണ്ടായ തർക്കത്തിൽ ബാല ഇടപെടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്‍റെ കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചായിരുന്നു തർക്കം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബാല തര്‍ക്കത്തിൽ ഇടപെടുകയായിരുന്നു. റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ബാല. തര്‍ക്കത്തിനിടയിൽ രാജീവിനെ ബാല കഴുത്തിന് പിടിച്ചുതള്ളി മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. എന്നാല്‍ യുവാവ് തിരിച്ചു സിനിമാസ്റൈലിൽ പ്രതികരിക്കുകയായിരുന്നു. യുവാവിന്‍റെ ആദ്യ അടിയില്‍ തന്നെ ബാല മുഖം അടിച്ചു താഴെ വീഴുകയായിരുന്നു. അടിയില്‍ ബാലയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര തെറിക്കുകയും ചെയ്തു.

മുന്‍നിരയിലെ പല്ലിന്‍റെ ഒരു ഭാഗവും അടര്‍ന്നു പോയി. യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ബാല എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസെടുത്താല്‍ വിവരം മാധ്യമങ്ങള്‍ വഴി പുറത്തറിയുമെന്നും അതു മാനഹാനി ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ ബാല ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു. രാജീവ് മാപ്പ് പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്ന നിലപാടില്‍ ബാല എത്തി. സംഭവം വിവാദമാക്കേണ്ടന്ന തീരുമാനത്തോടെ യുവാവ് മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തു. ബാലയും ചികിത്സ തേടുകയും മുഖത്തെ പരിക്ക് മൂലം വീടിനു വെളിയിൽ ഇറങ്ങാതെയിരിക്കുകയും ആണെന്നാണ്‌ റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button