BollywoodGeneralNEWSTrailersVideos

ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ മുഹമ്മദ്‌ അസ്ഹറുദ്ദീന്റെ ജീവിതം വരച്ചു കാട്ടുന്ന അസ്ഹർ സിനിമയുടെ ട്രെയ്ലർ റിലീസായി

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ ക്യാപ്റ്റനും ആയ മുഹമ്മദ്‌ അസ്ഹറുദ്ദീന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അസ്ഹർ. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നെടുംതൂണായിരുന്നു അസ്ഹർ. കോഴ വിവാദത്തിൽ പെട്ടാണ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കരിയർ നഷ്ടപ്പെട്ടത്‌. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ സംഭവങ്ങൾ ആർക്കും അറിയില്ല. അസ്ഹറിന്റെ സ്വകാര്യ ജീവിതത്തിലും ക്രിക്കറ്റ്‌ ജീവിതത്തിലും സംഭവിച്ചത് ഈ ചിത്രത്തിലൂടെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ബാറ്റിങ്ങ് നിരയായ അസ്ഹർ,സച്ചിൻ, ഗാംഗുലി, ജടെജ, ദ്രാവിഡ് എന്നിവർ ഒരു കാലത്ത് ക്രിക്കറ്റ്‌ ആരാധകരുടെ ഹരമായിരുന്നു. അസ്ഹർ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ സമർത്ഥനും ആയിരുന്നു. സ്വന്തം ടീമിന് വേണ്ടി ജീവിതം പോലും സമർപ്പിച്ച അസ്ഹറുദ്ദീൻ എങ്ങനെ ഒറ്റുകാരനും വാതുവയ്പ്പുകാരനും ആയി ?! എന്താണ് സത്യം ? എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നതിനെല്ലാം ഉത്തരമാണ് അസ്ഹർ എന്ന ചിത്രം.

ഏക്താ കപൂറിന്റെയും ശോഭാ കപൂറിന്റെയും ഉടമസ്ഥതയിലുള്ള ബാലാജി മോഷൻ പിക്ചേർസ് ആണ് അസ്ഹർ നിർമ്മിച്ചിരിക്കുന്നത്. ടോണി ഡിസൂസ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ബോളിവുഡ് ഹിററ് മെഷീൻ എന്നറിയപ്പെടുന്ന ഇമ്രാൻ ഹഷ്മി ആണ് അസ്ഹറിനെ അവതരിപ്പിക്കുന്നത്‌. ഡെഡിക്കേഷൻ എന്ന കാര്യത്തിൽ ബോളിവൂഡിൽ മുൻപന്തിയിൽ നിൽക്കുന്ന ഇമ്രാൻ ഏറെ നാളത്തെ പരിശീലനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കഥാപാത്രമാവാൻ തയ്യാറായത്. മുഹമ്മദ്‌ അസ്ഹറുദ്ദീൻ അതായത് അസ്ഹർ തന്നെയാണ് ഇമ്രാന് പരിശീലനം നൽകിയത്. പരിശീലന വീഡിയോ യൂറ്റ്യുബിലും സോഷ്യൽ മീഡിയകളിലും വൈറൽ ആണ്. നർഗീസ് ഫഖ്രി, പ്രചി ദേശായ് എന്നീ മുൻനിര നടിമാരാണ് അസ്ഹറിലെ നായികമാരാവുന്നത് . നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ലാറ ദത്ത ഒരു വക്കീലിന്റെ വേഷത്തിൽ ചിത്രത്തിലെത്തുന്നു. ട്രെയിലർ കാണാം..

shortlink

Related Articles

Post Your Comments


Back to top button