GeneralNEWS

മോദിയെ പ്രശംസകൊണ്ട് മൂടി മലയാള സിനിമയുടെ സ്വന്തം അമ്മ!

മണലൂര്‍: “പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍റെ ആരാധനപുരുഷന്‍ ആണ്. പറയുന്നത് പ്രവര്‍ത്തിക്കുന്നൊരു മനുഷ്യന്‍. സത്യസന്ധത മാത്രം കൈമുതലായുള്ള അദ്ധേഹത്തെ ഏവരും മാതൃകയാക്കണം. അദ്ദേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിജയത്തിനായി താന്‍ എന്നും ഒപ്പമുണ്ടാകും,” പറയുന്നതാരാണന്നല്ലേ?

മലയാളസിനിമയുടെ സ്വന്തം അമ്മയായ കവിയൂര്‍ പൊന്നമ്മ. ബിജെപി മണലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹിളാമോര്‍ച്ച മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഴിമതി ആരോപണത്തിനുവിധേയനാകാത്ത ഒരു വ്യക്തിയും ആ വ്യക്തിയാണ് കേന്ദ്ര മന്ത്രിസഭ നയിക്കുന്നതെന്നുമുള്ളത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് എന്നും അവര്‍ പറയുകയുണ്ടായി. മണ്ഡലം പ്രസിഡന്റ്‌ ഷീബ ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments


Back to top button