BollywoodGeneralNEWSSongsVideos

ഇമ്രാന്‍ ഹഷ്മിയുടെ അസ്ഹറിലെ ആദ്യഗാനം പുറത്തുവന്നു

ഇമ്രാന്‍ ഹഷ്മി മുഹമ്മദ് അസ്ഹറുദീനായി എത്തുന്ന ചിത്രമാണ് അസ്ഹര്‍. മുന്‍ ചിത്രങ്ങളിലെന്ന പോലെ അസ്ഹറില്‍ ലിപ് ലോക്ക് രംഗങ്ങളില്ലെന്ന് ഇമ്രാന്‍ ഹഷ്മി പറഞ്ഞു. സിനിമയുടെ പ്രചരണ പരിപാടിക്കിടെ ഒരു മാധ്യമ പ്രവര്‍ത്തകയുടെ തമാശ നിറഞ്ഞ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. ഈ സിനിമയിലെ ഇത്തരം ചെറിയ കാര്യങ്ങളല്ല വാര്‍ത്തയാകേണ്ടതെന്നും ജീവചരിത്രം പറയുന്ന സിനിമ അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടെ ഒരുക്കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഹഷ്മി പറഞ്ഞു. സിനിമയുടെ പുറത്ത് വന്ന ആദ്യ ട്രെയിലറിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. നര്‍ഗീസ് ഫക്രിയാണ് സിനിമയിലെ നായിക.

ഇതിനിടെ സിനിമയിലെ ആദ്യ പാട്ട് പുറത്ത് വന്നു. അമാല്‍ മാലിക്കാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പുറത്ത് വന്ന ആദ്യ പാട്ട് പാടിയിരിക്കുന്നത് അമാല്‍ മാലിക്കാണ്. റാഷ്മി വിരാഗാണ് പാട്ടെഴുതിയത്. പ്രാച്ചി ദേശായി, ലാറ ദത്ത, ഗൗതം ഗുലാത്തി, കുനാല്‍ റോയി കപൂര്‍, രാജേഷ് ശര്‍മ്മ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. ടോണി ഡിസൂസയാണ് സംവിധാനം. മെയ് 13ന് സിനിമ തീയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button