Special

‘ജേക്കബിന്‍റെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം’

ദുബായ് യാത്രക്കിടയിലാണ് വിനീത് തിരുവല്ലാക്കരനായ ഗ്രിഗറി ജേക്കബിനെ ആദ്യമായി കാണുന്നത്. പിന്നീട് വീനീതും, ഗ്രിഗറിയും തമ്മിലുള്ള പരിചയം നല്ലൊരു സൗഹൃദമായി വളര്‍ന്നു. എപ്പോഴും ഗ്രിഗറിക്ക് തെളിഞ്ഞ മുഖമാണ്. അവനിലെ ജീവിത പ്രതിസന്ധികള്‍ വളരെ വലുതായിരുന്നു. പക്ഷേ വിനീത് അത് തിരിച്ചറിയാന്‍ വൈകി. ബിസിനസ്സുകാരന്‍ ജേക്കബ് സക്കറിയായും ഭാര്യ ഷേര്‍ളിയും നാല് മക്കളും ദുബായിലാണ് താമസം. ജേക്കബിന്‍റെ മൂത്തമകനാണ് ഗ്രിഗറി. ജീവിതം സന്തോഷമായി മുന്നോട്ട് പോകുന്നതിനിടെ ജേക്കബ്‌ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു ദിവസം ആഫ്രിക്കയിലേക്ക് പറന്നു. ഈ സമയത്താണ് ജേക്കബിന്‍റെ കുടുംബത്തിലേക്ക് മുന്‍പ് നടത്തിയ ഒരു പണമിടപാടിന്‍റെ കേസ് വരുന്നത്. യാത്ര സ്വാതന്ത്രിയം നിഷേധിക്കപ്പെട്ട ജേക്കബ്‌ ആഫ്രിക്കയില്‍ കുടുങ്ങി പോകുന്നു. ഭര്‍ത്താവിനെ തിരികെ കൊണ്ട് വരാനുള്ള ഉത്തരവാദിത്ത്വം ഭാര്യ ഷേര്‍ളി ഏറ്റെടുത്തു. കുടുംബ ഭാരം ചുമലിലേറ്റി ഷേര്‍ളി പ്രതിസന്ധികളെ ഓരോന്നായി അതിജീവിച്ചു തന്‍റെ ഭര്‍ത്താവിനെ അവരുടെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് തന്നെ തിരികെയെത്തിച്ചു. കുടുംബനാഥനെ തിരികെ കിട്ടാന്‍ പ്രയത്നിച്ച കുടുംബത്തിന്‍റെ കഥ ഒപ്പിയെടുത്ത് വിനീത് വെള്ളിത്തിരയില്‍ പകര്‍ത്തി. ഗ്രിഗറിയുടെയും കുടുംബത്തിന്‍റെയും അനുവാദത്തോടെയാണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം വിനീത് സിനിമയാക്കിയത്. സിനിമയ്ക്ക് വേണ്ടി ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് വരുത്തിയത്. ചിത്രീകരണ സമയത്ത് ചില സീനുകള്‍ എടുക്കുമ്പോള്‍ ഗ്രിഗറിയും സെറ്റില്‍ ഉണ്ടാകും. ചില സന്ദര്‍ഭങ്ങള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടുണ്ടെന്നും വിനീത് പറയുന്നു. പക്ഷേ ഒരിക്കല്‍ പോലും ചിത്രത്തിന്‍റെ തിരക്കഥ കാണാണമെന്ന് ഗ്രിഗറിയോ കുടുംബമോ വാശി പിടിച്ചിട്ടില്ല എന്നും വിനീത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button