Uncategorized

ഫഹദിന്‍റെ തമിഴ് ചിത്രം വരുന്നു

മലയാളത്തിന്‍റെ യുവ നടന്‍ ഫഹദ്‌ ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘തനി ഒരുവന്‍’ സംവിധാനം ചെയ്‌ത മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലൂടെയാണ്‌ ഫഹദ് അരങ്ങേറുന്നത് ശിവകാര്‍ത്തികേയനും ഫഹദിനൊപ്പമുണ്ട്. ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ്‌ ഫഹദ്‌ അവതരിപ്പിക്കുന്നതെന്നാണ്‌ വിവരങ്ങള്‍. ചിത്രം നിര്‍മ്മിക്കുന്ന 24 എ.എം സ്‌റ്റുഡിയോസ്‌ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം വ്യക്തമാക്കിയിട്ടുണ്ട്. നയന്‍ താരയാണ്‌ ചിത്രത്തിലെ നായികയാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button