CinemaNEWS

ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീം വീണ്ടും നായകനായി മോഹന്‍ലാല്‍

ഒരു കാലത്ത് ഹിറ്റുകളുടെ പെരുമഴ വിതറിയ ടീമായിരുന്നു ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീം. അവര്‍  ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജിയും രണ്‍ജിയും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ രണ്‍ജി പണിക്കര്‍. അഭിനയത്തിന്‍റെ തിരക്കുള്ളതിനാല്‍ കിട്ടുന്ന ഇടവേളകളിലെല്ലാം രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥയെഴുതുകയാണെന്നാണ് വിവരം.
ഇത് രണ്ടാം തവണയാണ് രണ്‍ജി പണിക്കര്‍ മോഹന്‍ലാല്‍ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’ ആണ് ആദ്യചിത്രം.
ഷാജിയുമൊത്തുള്ള ചിത്രത്തിന് ശേഷം ജോഷിക്ക് വേണ്ടിയും രണ്‍ജി പണിക്കര്‍ എഴുതുന്നുണ്ട്. അത് ‘ലേലം’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് സൂചന. എന്നാല്‍ പുതിയ മദ്യനയത്തിന്‍റെ പശ്ചാത്തലത്തില്‍ ലേലത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെയെടുക്കുമെന്ന ആശയക്കുഴപ്പം ഇവര്‍ക്കുണ്ടെന്നും അറിയുന്നു.

shortlink

Related Articles

Post Your Comments


Back to top button