GeneralNEWS

സോഷ്യല്‍ മീഡിയയിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും തരംഗം സൃഷ്ടിച്ച് ആടുപുലിയാട്ടത്തിലെ ‘ചിലും ചിലും’ പാട്ട്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ജയറാം ചിത്രമായ ആടുപുലിയാട്ടത്തിലെ ‘ചിലും ചിലും’ എന്ന് തുടങ്ങുന്ന റിമി ടോമിയും നജീം ഹര്‍ഷദും ചേര്‍ന്നാലപിച്ച ഗാനം തരംഗമാകുന്നു. പുതുമുഖങ്ങളായ അമൃത മീരാ വിജയനും, സണ്ണി ചാക്കോയും പ്രത്യക്ഷപ്പെടുന്ന ഈ ഗാനരംഗം ചിത്രീകരണ മികവുകൊണ്ടും, ശ്രുതിശുദ്ധമായ ആലാപനം കൊണ്ടും സോഷ്യല്‍ മീഡിയയിലും എഫ്.എം റേഡിയോ പോലുള്ള മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ആരാധകരുടെ വന്‍സംഘത്തെത്തന്നെ സൃഷ്ടിച്ച് മുന്നേറുകയാണ്.

ഹരിനാരായണന്‍ എഴുതിയ മനോഹരമായ വരികളെ ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന ജീവസ്സുറ്റതാക്കിയിരിക്കുന്നത് രതീഷ്‌ വേഗയാണ്. കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുപുലിയാട്ടത്തില്‍ ജയറാമിനൊപ്പം രമ്യാ കൃഷ്ണന്‍, ഓംപുരി, അക്ഷര കിഷോര്‍ എന്നിവരും അഭിനയിക്കുന്നു.

‘ചിലും ചിലും’ എന്ന മനോഹരഗാനം ആസ്വദിക്കാം:

shortlink

Related Articles

Post Your Comments


Back to top button