GeneralNEWS

ഇടവേളയ്ക്ക് ശേഷം സായി പല്ലവി തെലുങ്കിലേക്ക്

“പ്രേമം” സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സായ് പല്ലവി ഒരിടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുന്ന ആഗസ്റ്റ്‌ മുതല്‍ സായ് അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവനടന്‍ വരുണ്‍തേജ് നായകനാകുന്ന ചിത്രം മലയാള ചിത്രമായ കലിക്ക് ശേഷം സായ് അഭിനയിക്കുന്ന അടുത്ത ചിത്രമായിരിക്കും. വിദേശത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ പഠനത്തിന് ശേഷമുള്ള സായ്പല്ലവിയുടെ ആദ്യചിത്രം കൂടിയാണിത്. താന്‍ ഇനി സിനിമാരംഗത്ത് സജീവമാവുകയാണ് എന്നുകൂടി സായ്പല്ലവി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button