GeneralNEWS

കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമല്ല

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത വെളിപ്പെടുത്തി മെഡിക്കല്‍ സംഘം. മണിയുടെ മരണം സ്വാഭാവികമാകാമെന്ന സാധ്യത സംഘം തള്ളി. മണിയുടെ ശരീരത്തില്‍ മെഥനോളിന്‍റെ അംശം കൂടുതലാണെന്ന് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിലും ഇരട്ടിയായിരുന്നു ഇത്. വിഷമദ്യത്തില്‍ കാണുന്ന ഇനം മെഥനോളാണ് ഇതെന്നാണ് സൂചന.

മാര്‍ച്ച്‌ ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലാക്കുകയായിരുന്നു. മണിക്ക് നേരത്തെ തന്നെ കരള്‍ രോഗമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം തളളുകയും ചെയ്തിട്ടുണ്ട്.പുതിയ കണ്ടെത്തല്‍ സിബിഐ അന്വേഷണത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button