GeneralKollywoodNEWS

ഉദ്ഘാടനത്തിനിടയില്‍ സാമന്തയ്ക്ക് പറ്റിയത്..! ചിത്രങ്ങള്‍ കാണാം

മധുരയിലെ ഒരു ബ്യൂട്ടിഷോപ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തെന്നിന്ത്യൻ സുന്ദരി സമാന്ത. സ്വപ്ന നായികയെ നേരിട്ടു കാണാൻ ആയിരക്കണക്കിന് ആരാധകരായിരുന്നു എത്തിയത്.

മറ്റു താരങ്ങളെപ്പോലെ ഉദ്ഘാടനം കഴിഞ്ഞ് എത്രയും പെട്ടന്നു സ്ഥലം വിടാമെന്നായിരുന്നു സമാന്തയും കരുതിയത്. എന്നാൽ അവിടെ വന്ന ആരാധകർ കാര്യം മുൻകൂട്ടി കണ്ടു. പിന്നെ അവർ ചെയ്തതോ സമാന്ത വന്ന ആഡംബര കാറിന്റെ ടയർ രണ്ടും പഞ്ചറാക്കി.
മാത്രമല്ല സമാന്തയെ അടുത്തൊന്നു കാണാൻ തിക്കും തിരക്കും. ആൾതിരക്ക് വർധിച്ചതോടെ നടിക്കും ഭയമായി.

ആളുകളുടെ നിയന്ത്രണം വിട്ടതോടെ പൊലീസിന് ചെറിയ തോതില്‍ ലാത്തിചാർജും നടത്തേണ്ടി വന്നു. എന്നാൽ പൊലീസിന്റെ ലാത്തിചാർജ് മൂലമാണ് ആളുകൾ കാർ നശിപ്പിച്ചതെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിനു ശേഷം മറ്റൊരു കാറിലാണ് നടി യാത്രയായത്

samantha1

samantha 2

samantha-3

samantha 3

shortlink

Post Your Comments


Back to top button