BollywoodGeneralNEWS

ചിരഞ്ജീവിയുടെ ഡാന്‍സ് കണ്ട് കണ്ണുകള്‍ നിറഞ്ഞ് അല്ലു

ചിരഞ്ജീവി തെലുങ്ക് സിനിമ ലോകത്തേക്ക് മടങ്ങി വരുകയാണ് അതിന്‍റെ തുടക്കമായിരുന്നു അടുത്തിടെ നടന്ന മാ ടിവി ഫിലിം അവാര്‍ഡ് നൈറ്റ്. രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം ചലച്ചിത്രലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു താരം.

ചിരഞ്ജീവിയുടെ ഡാൻസും, അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായിരുന്നു ചടങ്ങിലെ പ്രധാന ഹൈലൈറ്റ്. യുവതാരം അല്ലു അർജുന്‍ അമ്മാവനും തന്‍റെ പ്രിയനടനുമായ ചിരഞ്ജീവിയുടെ ഡാൻസ് കണ്ട ശേഷം വികാരനിർഭരനായി കരഞ്ഞു. ചിരഞ്ജീവിയുടെ മകൻ രാം ചരൺ ഭാവവ്യത്യാസങ്ങളില്ലാതെ ഡാൻസ് കാണുമ്പോൾ അല്ലു കരഞ്ഞത് ഓവര്‍ ആക്ടിങ്ങായി പോയി എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.

മെഗാ സ്റ്റാർ ചിരഞ്ജീവി, സൂര്യ, രാം ചരൺ, റാണ ദഗുപതി, അല്ലു അർജുന്‍ എന്നിവരായിരുന്നു ചടങ്ങിലെ പ്രധാനതാരങ്ങൾ. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി താരങ്ങൾ അവാർഡിന് എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button