Hollywood

‘പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ “കിംങ് കോങ്’ വീണ്ടും വരുന്നു’

ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച “കിംങ് കോങ്” വീണ്ടുമെത്തുന്നു. “കോംങ്: സ്കള്‍ ഐലന്‍സ്” എന്നാണ് പുതിയതായി ഇറങ്ങാന്‍ പോകുന്ന “കിംങ് കോംങ്” സീരീസിന്‍റെ പേര്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ടോ ഹിഡില്‍സെറ്റനാണ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജോര്‍ദാന്‍ വോട്ട് റോബര്‍ട്ട്സാണ്. ചിത്രത്തില്‍ ബ്രി ലാര്‍സണ്‍, സാമുവല്‍ ജാക്സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017 മാര്‍ച്ച് 10ന് ചിത്രം പുറത്തിറങ്ങും.
1933 ല്‍ പുറത്തിറങ്ങിയ “കിംങ് കോംങിന്‍റെ എട്ടാമത്തെ സീരിയസ്സാണ് “കോംങ്: സ്കള്‍ ഐലന്‍സ്. കിംങ് കോംങിന്‍റെ പുതിയ വിസ്മയം ആസ്വദിക്കാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button