General

ട്രോള്‍ രംഗങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഒരു പുത്തന്‍ സംവിധാനം

ട്രോള്‍ സൃഷ്ടിയുടെ കൂമ്പാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അത്രയും. ഇത്തരം രസകരമായ ട്രോളുകളുമായി ബന്ധപ്പെട്ട് ഒരു പുത്തന്‍ സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. ഒരു മെസേജില്‍ നമുക്ക് വേണ്ട ട്രോള്‍ ദൃശ്യം ഒരുക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട് വഴി ഒരുങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പുറത്തിറങ്ങിയ സംവിധാനത്തിന് വന്‍ സ്വീകരണമാണ് ട്രോളന്മാര്‍ നല്‍കുന്നത്. എഞ്ചിനീയറായ ഷൈജാലാണ് ഈ സംവിധാനത്തിന് പിന്നിലെ പോരാളി. നമുക്കിഷ്ടമുള്ള ട്രോള്‍ രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ഒരു മെസേജിലൂടെ ലഭിക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട്. നമുക്ക് ഒരു കഥാപാത്രത്തെയോ, സിനിമാതാരത്തിന്റെയോ, സിനിമയിലെയോ ട്രോള്‍ രംഗമാണ് വേണ്ടതെങ്കില്‍, ആ പേര് കൊടുത്താല്‍ രംഗം നമുക്ക് ലഭ്യമാകും. ഡയലോഗും ഇതിനൊപ്പം തന്നെ ടൈപ്പ് ചെയ്ത് നല്‍കണം. ഫെയ്‌സ്ബുക്കില്‍ റിലീസായ ഈ മെസഞ്ചര്‍ ബോട്ട് സംവിധാനത്തിന് വന്‍ ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രോളന്മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ സംവിധാനം ഒരുക്കിയതെന്ന് ഷൈജാല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. എളുപ്പത്തില്‍ ചളിയൊരുക്കാനും ഡയലോഗ് ചേര്‍ക്കാനുമെല്ലാം കഴിയുന്ന വെബ്‌സൈറ്റും ഇതേ പേരില്‍ തന്നെ ഇവര്‍ ഒരുക്കിയിട്ടുണ്ട്. എന്തായാലും ഈ പുത്തന്‍ ആശയത്തിന് പിന്നാലെയാണ് മലയാളീ ട്രോളര്‍മാര്‍.

shortlink

Related Articles

Post Your Comments


Back to top button