Hollywood

ഹീത് ലെഡ്ജര്‍ മരിച്ചതെങ്ങനെ? ലെഡ്ജറിന്‍റെ അച്ഛന്‍ പറയുന്ന വാക്കുകള്‍

ഹീത് ലെഡ്ജര്‍ എന്ന നടന്‍ ഒരു അസാമാന്യ പ്രതിഭയായിരുന്നു.
ക്രിസ്റ്റഫര്‍ നോലാന്‍, ഡാര്‍ക്ക് നൈറ്റ് എന്ന ബാറ്റ്മാന്‍ സീരിസിലെ തന്റെ പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ലെഡ്ജറെ സമീപിക്കുമ്പോള്‍ ‘ജോക്കര്‍’ ഇത്രയധികം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല. ഓസ്കാര്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ കഥാപാത്രത്തെ തേടിയെത്തി. അത്രയ്ക്ക് അവിസ്മരണീയ പ്രകടനമായിരുന്നു ലെഡ്ജര്‍ കാഴ്ചവെച്ചത്. പക്ഷെ ഒന്നും ഏറ്റു വാങ്ങാന്‍ ലെഡ്ജര്‍ ബാക്കിയുണ്ടായിരുന്നില്ല. ഈ അഭിനയ വിസ്മയം നേരെത്തെ തന്നെ ഈ ലോകത്തോട്‌ വിട പറഞ്ഞു. 2008 ല്‍ ജനുവരി 22ന് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലെഡ്ജര്‍ മരിച്ചു എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടതിന്‍റെ ഓര്‍മകളില്‍ അദ്ധേഹത്തിന്‍റെ പിതാവ് കിം ലെഡ്ജര്‍ തന്‍റെ മകന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു. ഒരു അന്തര്‍ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ഞാനും കേറ്റും (ലെഡ്ജറിന്റെ സഹോദരി) അമിതമായി മരുന്നുപയോഗിക്കുന്നത് സംബന്ധിച്ച് അവനെ എപ്പോഴും വഴക്കു പറയുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസവും അത് തന്നെയായിരുന്നു ഞങ്ങള്‍ അവനോട് പറഞ്ഞത്. മരുന്നുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്ന ശീലം അവനുണ്ടായിരുന്നു. മരുന്നുകളെപ്പറ്റി വിവരമില്ലാതെ ഇത്തരത്തില്‍ ചെയ്യരുതെന്ന് പറഞ്ഞ് കേറ്റ് അവനെ വഴക്കു പറഞ്ഞു. കാറ്റി വിഷമിക്കരുത് ഞാന്‍ സുഖപ്പെടും ന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു. മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു അവന്. വേദനസംഹാരികളും സ്ഥിരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അവന്‍ ഒരിക്കലും ഒപ്പിയോയിഡ്‌സിന് അടിമയായിരുന്നില്ല. മരുന്നുകള്‍ തെറ്റായി കൂട്ടിക്കലര്‍ത്തി സ്വയം ഉപയോഗിച്ചത് കൊണ്ട് സംഭവിച്ചതാണ് അവന്റെ മരണം. ഓസ്‌ട്രേലിയയില്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവരെ ബോധവല്‍ക്കരിക്കണം.തുടര്‍ച്ചയായ ഷൂട്ടിങ്ങും സിനിമാ തിരക്കുകളും തലയ്ക്ക് പിടിച്ചപ്പോഴാണ് അവന്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ജോലിയിലും പഠനത്തിലും അമിതമായി സമ്മര്‍ദം അനുഭവിക്കുന്ന പുതിയ തലമുറ മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്നത് പൊതുസമൂഹം കണ്ണുതുറന്ന് കാണണം. എന്റെ മകന്റെ​ ദുരന്തം യുവാക്കള്‍ക്ക് ഒരു സന്ദേശമാണ്. മരണശേഷം ലെഡ്ജറുടെ വസതിയില്‍ നിന്ന് നിരവധി മരുന്നുകളുടെ കുറിപ്പടികള്‍ ലഭിച്ചിരുന്നു. ഓക്‌സികോഡോണ്‍, ഹൈഡ്രോകോഡോണ്‍, ഡയാസെപ്പാം, ടെമാസെപ്പാം, അല്‍പ്രാസോലാം, ഡോക്‌സിലയാമിന്‍ എന്നിവയുടെ മിശ്രിതമാണ് അദ്ദേഹം മരണത്തിന് തലേ ദിവസം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button