General

മോഹന്‍ലാലിന്‍റെ ഒരേയൊരു പ്രാര്‍ത്ഥന പഴയ ഓര്‍മ്മകളോടെ അമ്മയെ എനിക്ക് തിരികെ വേണം

എനിക്കിപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ പഴയ ഓര്‍മ്മകളോടെ എന്‍റെ അമ്മയെ എനിക്ക് തിരിച്ചു തരണം ഈ വാക്കുകള്‍ മറ്റാരുടെയുമല്ല തന്‍റെ അമ്മയെക്കുറിച്ച് മലയാളത്തിന്‍റെ സ്വന്തം നടന്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ്സ് തുറന്നത്. അമ്മ തളര്‍ന്നു വീണു കിടപ്പിലായിട്ട് നാല് വര്‍ഷം കഴിയുന്നു ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ട് അമ്മ ജീവിതത്തിലേക്ക് മടങ്ങി വന്നു. അമ്മയെ നേരില്‍ അറിയാത്തവരും ഒരു തവണ പോലും കാണാത്തവരുമാണ് അമ്മയ്ക്ക് വേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിച്ചത് മോഹന്‍ലാല്‍ പറയുന്നു.

shortlink

Post Your Comments


Back to top button