General

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? അതിനുള്ള ഉത്തരമായി

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് ? ഈ ഒരു ചോദ്യം ബാക്കിയാക്കിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം രാജമൗലി പറഞ്ഞു നിര്‍ത്തിയത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്ന രംഗങ്ങള്‍ രാജമൗലി കഴിഞ്ഞ ചൊവ്വാഴ്ച ചിത്രീകരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണത്തിന് മുന്‍പ് വരെ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈയൊരു കാര്യം മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമേ അറിയാമാരുന്നൂള്ളൂ. സംവിധായകന്‍ രാജമൗലിക്കും, ചിത്രത്തിലെ നായകന്‍ പ്രഭാസിനും, കഥയെഴുതിയ കെ.വി.വിജയേന്ദ്രപ്രസാദിനും മാത്രം. ഇതിനുള്ള ഉത്തരം പുറത്തറിഞ്ഞാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ അത് കാര്യമായി ബാധിക്കും. അത് കൊണ്ട് തന്നെ സംവിധായകന്‍ ഇത്തരമൊരു കാര്യത്തില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തിയത്. ഈ ചോദ്യത്തിനുള്ള ഉത്തരം വെളിവാക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. പ്രേക്ഷകര്‍ക്ക് ഇതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ ഏപ്രില്‍ 28വരെ കാത്തിരിക്കേണ്ടി വരും.

shortlink

Post Your Comments


Back to top button