GeneralNEWS

വിവാഹമോചന വാര്‍ത്ത‍ : പ്രതികരണവുമായി വിജയ്‌ യേശുദാസിന്റെ ഭാര്യ

വിവാഹ മോചന വാര്‍ത്തകള്‍ തള്ളി ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. നല്ലരീതിയില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ദര്‍ശന ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തോട് പറഞ്ഞു.

വിജയ് യേശുദാസും ദര്‍ശനയും വേര്‍പിരിയുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ദര്‍ശന തന്നെ നേരിട്ടെത്തിയത്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2007 ജനുവരി 21നാണ് ഇരുവരും വിവാഹിതരായത്. 2002ല്‍ ദുബായില്‍ അരങ്ങേറിയ ഒരു സംഗീതവിരുന്നിലാണ് ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയമായി മാറുകയും ഒടുവില്‍ വിവാഹത്തില്‍ എത്തുകയുമായിരുന്നു.

shortlink

Post Your Comments


Back to top button