Kollywood

വിവാഹിതനായ നിര്‍മ്മാതാവുമായി അനുഷ്കയുടെ പ്രണയബന്ധം

സിനിമാലോകത്ത് ഗോസിപ്പുകള്‍ പരക്കുന്നത് സാധാരണമാണ്. അത്തരമൊരു ഗോസിപ്പിന്‍റെ പിടിയിലാണ് നടി അനുഷ്കയും. വിവാഹിതനായ ഒരു പ്രമുഖ നിര്‍മ്മാതാവുമായി അനുഷ്ക പ്രണയത്തിലാണ് എന്നതാണ് കോളിവുഡില്‍ നിന്നുള്ള പുതിയവാര്‍ത്ത. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അനുഷ്കയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ തീരെ താല്പര്യമില്ലായെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നടന്‍ ചിരഞ്ജീയുടെ അടുത്ത ബന്ധുവാണ് ഈ പ്രമുഖ നിര്‍മ്മാതാവ് എന്നും പറയപ്പെടുന്നു. അനുഷ്കയുടെ ഈയിടെ പുറത്തിറങ്ങിയ ഒരു ചിത്രം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.

shortlink

Post Your Comments


Back to top button