General

മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടന്‍ രണ്ടാമത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍; പ്രതാപ് പോത്തന്‍, പ്രതാപ്‌ പോത്തന്റെ വിലയിരുത്തല്‍ പരിഹാസമോ?

നടന്‍ പ്രതാപ്‌ പോത്തന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ ഒരു കുറിപ്പ് പങ്കിട്ടത് എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയാണ് ലോകത്തിലെ ഏറ്റവും മികച്ച നടനെന്നും, അദ്ദേഹത്തിന്റെ മകന്‍ രണ്ടാമത്തെ മികച്ച നടനാനെന്നും പ്രതാപ് പോത്തന്‍ അഭിപ്രായപ്പെടുന്നു. നിങ്ങള്‍ക്കെല്ലാമുണ്ട്. കാറുകള്‍, പാര്‍പ്പിടങ്ങള്‍, പണം..നിങ്ങള്‍ക്ക് കേരളത്തിലുള്ള സ്വാധീനം നിങ്ങളെ ഒന്നാം നമ്പറാക്കുന്നുവെന്നും പ്രതാപ്‌ പോത്തന്‍ പറയുന്നു. പക്ഷേ വായിക്കുന്നവര്‍ക്ക് ഇതൊരു പരിഹാസത്തിന്റെ ധ്വനിയായിട്ടാണ് ഫീല്‍ ചെയ്യുന്നത്. ശരിക്കും പ്രതാപ്‌ പോത്തന്‍ മമ്മൂട്ടിയെ ട്രോളിയതാണെന്ന് വ്യക്തമാണ്. എന്തായാലും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ലോകത്തിലേക്കും മികച്ച നടനാണ് മമ്മൂട്ടി. അതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്‍. അങ്ങനെയാണ് ഞാന്‍ കേള്‍ക്കുന്നതും കാണുന്നതും. റോബര്‍ട്ട് ഡി നീറോയോടോ ജാക്ക് നിക്കോള്‍സണോടോ ചോദിച്ചാലും ഇതേ പറയൂ. ഒരു മികച്ച നടനാണെന്ന് മാത്രമല്ല, ആഭിജാത്യമുള്ളവനും സമ്പന്നനുമാണ് അദ്ദേഹം. കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷിക്കപ്പുറം ഒരാള്‍ക്ക് എന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് ഏറ്റവും മഹാന്‍. നിങ്ങളാവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കെല്ലാമുണ്ട്. കാറുകള്‍, പാര്‍പ്പിടങ്ങള്‍, പണം.. നിങ്ങള്‍ക്ക് കേരളത്തിലുള്ള സ്വാധീനം നിങ്ങളെ ഒന്നാം നമ്പറാക്കുന്നു. ഏത് കാര്യത്തിലുമുളള നിങ്ങളുടെ അറിവ് നിങ്ങളെ അടുത്ത മുഖ്യമന്ത്രിയാക്കും. കലയുടെ കാര്യത്തില്‍ അജയ്യനല്ലെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാനാവില്ല.

shortlink

Post Your Comments


Back to top button