NEWS

കാക്കിക്കുള്ളിലെ കലാകാരന്‍മാരേ നിങ്ങള്‍ വരുന്നോ? ദിലീഷ് പോത്തന്റെ സിനിമയിലേക്ക്

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നതോടൊപ്പം, മലയാള സിനിമ ഇന്നുവരെ സ്വീകരിച്ചിട്ടില്ലാത്ത മറ്റൊരു വേറിട്ട കാസ്റ്റിംഗ് നടത്താന്‍ ഒരുങ്ങുകയാണ് സംവിധായകനായ ദിലീഷ് പോത്തന്‍. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യഥാര്‍ത്ഥ പൊലിസുകാരെ തേടുകയാണ് സംവിധായകന്‍. കണ്ണൂര്‍-കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് മുന്‍ഗണന. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

നായികയെ തേടിക്കൊണ്ടിരിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഡിസംബറോടെ ഷൂട്ടിംഗ് തുടങ്ങുമെന്നും. ദിലീഷ് പോത്തന്‍ എന്ന പ്രതിഭയുള്ള സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരിക്കും ഇതെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സന്ദീപ്‌ സേനന്‍ ഈസ്റ്റ്‌ കോസ്റ്റിനോട് പങ്കുവച്ചു.

ghy

shortlink

Post Your Comments


Back to top button