NEWS

ഗൗതമിയുമായുള്ള വേര്‍പിരിയല്‍; കമല്‍ഹാസന്‍ പ്രതികരിക്കുന്നു

പതിമൂന്ന് വര്‍ഷങ്ങള്‍ ഒന്നിച്ചു കഴിഞ്ഞ കമല്‍ഹാസന്‍-ഗൗതമി വേര്‍പിരിയല്‍ വാര്‍ത്ത സിനിമാ ലോകത്തെ അപ്രതീക്ഷിത വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി ഗൗതമിയുടെ പ്രതികരണത്തിന് പിന്നാലെ ഉലകനായകന്‍റെ പ്രതികരണവുമെത്തി.
ഗൗതമിക്ക് സുഖവും ആശ്വാസവും നൽകുന്ന ഏതു കാര്യത്തിലും ഞാൻ സന്തോഷവാനാണ്. എന്റെ വികാരങ്ങൾക്ക് അവിടെ ഒരുവിലയുമില്ല. കാര്യം എന്തായാലും ഗൗതമിയും,മകളും സന്തോഷവതികളായിരിക്കുക. അവർക്ക് ജീവിതത്തിലെ എല്ലാ ആശംസകളും എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഏതു സമയത്തും ഞാൻ ഉണ്ടാകും. കമലഹാസന്‍ വ്യക്തമാക്കുന്നു.
ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്നുമക്കളാൽ അനുഗ്രഹീതനായ ഞാന്‍ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Post Your Comments


Back to top button