GeneralKollywood

മനസ്സ് മടുത്തപ്പോള്‍ ആശ്വാസമായത് ആദ്ദേഹത്തിന്‍റെ വാക്കുകളാണ്; യുവനടി മഞ്ജിമ മോഹന്‍

നിരവധി സിനിമകളില്‍ ബാലതാരമായി വേഷമിട്ട മഞ്ജിമ ആദ്യം നായികവേഷത്തിലെത്തുന്നത് പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്ഫിയിലൂടെയാണ്.വടക്കന്‍ സെല്ഫിക്ക് ശേഷം പ്രശസ്ത സംവിധായകന്‍ ഗൌതം മേനോന്‍ ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയിലും മഞ്ജിമ നായികയായി. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ്‌ നടന്‍മാര്‍. ‘അച്ചം എന്‍പത് മടയമെട’ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം ചിമ്പു ആണെന്നാണ് തമിഴില്‍ നിന്നുള്ള വാര്‍ത്തകള്‍. കുറച്ചു നാളായി ചിമ്പുവിന്റെ ചിത്രങ്ങളെല്ലാം തടസ്സം നേരിടുന്നതിനാല്‍ വാല്, ഇത് നമ്മെ ആള് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ വൈകിയാണ് റിലീസ് ചെയ്തത്.

അനാവശ്യമായി റിലീസ് നീട്ടുന്നതിനാല്‍ മനസ്സ് മടുത്തുവെന്ന് മഞ്ജിമ പറയുന്നു. നിരാശ സഹിക്കാന്‍ വയ്യാതെ അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം ഗൌതംമേനോനോട് സംസാരിച്ചു. റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായതെന്നും മഞ്ജിമ പറഞ്ഞു. ‘അച്ചം എന്‍പത് മടയമെട’ നവംബര്‍ 11ന് റിലീസാകുമെന്നാണ് കരുതുന്നത്.

gg

shortlink

Post Your Comments


Back to top button