CinemaIndian CinemaMollywoodNEWS

സെക്സി ദുർഗ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ

 

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലടക്കം ജനപ്രീതി നേടിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന് ശേഷം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന സെക്സി ദുർഗ എന്ന ചിത്രം ഗോവ ഫിലിം ഫെസ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവലിലെ ഫിലിം മാര്‍ക്കറ്റിന്റെ ഫിലിംബസര്‍ റെക്കമന്റ്സ് വിഭാഗത്തിലേയ്ക്കാണ് ചിത്രം പരിഗണിക്കപ്പെട്ടിരിക്കുന്നത് .

ദക്ഷിണേഷ്യന്‍ സിനിമാ സമൂഹവും അന്താരാഷ്ട്ര സിനിമാ സമൂഹവും തമ്മിലുള്ള കൂട്ടായ്മകള്‍ വര്‍ധിപ്പിക്കുന്നതിനായി രൂപം നല്‍കിയിട്ടുള്ള പ്ലാറ്റ്ഫോമാണ് ഫിലിം ബസാര്‍. കൂടുതല്‍ അന്താരാഷ്ട്ര പ്രക്ഷേകരെ സ്വന്താക്കുന്നതിന് ഇത് ചിത്രത്തെ സഹായിക്കും.

നേരത്തെ സനല്‍കുമാറിന്റെ ഒഴിവുദിവസത്തെ കളി എന്ന ചിത്രവും നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഗോവ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫിലിം ബസാറിന്റെ പത്താം എഡിഷന്‍ നവംബര്‍ 20 മുതല്‍ 24 വരെ ഗോവയില്‍ നടക്കും. ഒരു ഇറോട്ടിക് സറ്റയര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകളോടു സ്വീകരിക്കുന്ന മനോഭാവവും അതിനു നല്‍കുന്ന സെന്‍സേഷണല്‍ സ്വഭാവവുമെല്ലാം ചിത്രം കൈകാര്യം ചെയ്യുന്നു. രാജശ്രീ ദേശ്പാണ്ഡെയാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button