BollywoodGeneralNEWS

അവതാരകന്റെ പരിഹാസം;ജോണ്‍ എബ്രഹാം ടിവി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

അതിഥികളായി വരുന്ന താരങ്ങളെ പലപ്പോഴും പരിഹസിക്കാറുള്ള ടിവി ഷോയാണ് കളേഴ്സ് ചാനലിലെ ‘കോമഡി നൈറ്റ്സ് ബച്ചാവോ’. പല താരങ്ങളും ഇത്തരം കളിയാക്കലുകള്‍ ഗൗരവമായി എടുക്കാതെ പരിപാടിയുമായി ഒത്തുപോകുകയാണ് പതിവ്. എന്നാല്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം അവതാരകന്റെ പരിഹാസം കേട്ട് ടിവി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. പരിപാടിയുടെ അവതാരകനായ കൃഷ്ണ അഭിഷേകിന്റെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ജോണ്‍ എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ‘പാപ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അവതാരകന്റെ രൂക്ഷ പരിഹാസം, ഇത് കേട്ട് പ്രകോപിതനായ ജോണ്‍ എബ്രഹാം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button