‘അലമാര’യിലൂടെ സംവിധായകന് മിഥുന് മാനുവല്‍ തോമസും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. ആടിനും ആനിനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അലമാര.
ആട് ഒരു ഭീകര ജീവി എന്ന ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്തു ബേബി സാറയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ആന്മരിയ കലിപ്പിലാണ്. ആടിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന കാര്യം നേരത്തെ തന്നെ മിഥുന് മാനുവലും നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും സ്ഥിരീകരിച്ചിരുന്നു. ജയസൂര്യ ചിത്രം ആടിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനു കാത്തിരിക്കുന്ന ആരാധകര്‍ക്കു വളരെ കൌതുകമുണര്ത്തുകയാണ് അലമാരയുടെ വരവ്. സംവിധായകന് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മിഥുന് മാനുവലിന്റെ ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ് മുതല്‍ അലമാര വരെയുള്ള ചിത്രങ്ങളില്‍ സണ്ണി വെയ്ന്‍ നിര്ണായകഘടകമാകുകയാണ്.
സണ്ണി വെയ്നിനെ കൂടാതെ അജു വര്‍ഗീസും രണ്‍ജി പണിക്കറും അലമാരയില്‍ പ്രധാന വേഷത്തില്‍ എത്തും. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സാറാ അര്ജുനായിരുന്നെങ്കിലും സണ്ണി വെയ്ന്‍ സിനിമയുടെ ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രമായിരുന്നു. പുതിയ ചിത്രത്തിലും നായകന് സണ്ണി തന്നെയാണ്. പുതുമുഖത്തെയാണ് മിഥുന് ഈ സിനിമയിലൂടെ നായികയായി അവതരിപ്പിക്കുന്നത്.
Post Your Comments