General

‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിലെ വില്ലനും കലിപ്പിലാണ്‌ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ തെറിവിളി

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലെ വില്ലൻ വേഷം മൂലം ജോണിന് സോഷ്യൽ മീഡിയയിൽ തെറി കേൾക്കേണ്ടി വന്നിരിക്കുകയാണ് .സിനിമയുടെ ഡിവിഡി കഴിഞ്ഞ
ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിൽ ജോണിന്റെ അഭിനയം കണ്ട ഒരു പ്രേക്ഷകനാണ് സംഗതി സിനിമയാണെന്ന് മറന്ന് നടനെ അസഭ്യം പറഞ്ഞ് രംഗത്തെത്തിയത്. ജോണിന്റെ ഫെയ്സ്ബുക്ക് പേജിൽ സന്ദേശം അയച്ചാണ് പ്രേക്ഷകൻ തന്റെ അമർഷം പ്രകടമാക്കിയത്.തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഇംതിയാസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ജോണ്‍ . എന്നാൽ ഇത്തരം അഭിപ്രായപ്രകടനങ്ങളിൽ ജോണിന് വലിയ വിഷമമൊന്നുമില്ല .
തമാശയായി മാത്രമേ കരുതുന്നുള്ളൂ. തന്റെ അഭിനയത്തിന് ലഭിച്ച ഏറ്റവും മികച്ച പ്രശംസയാണ് ഇത്തരം പ്രതികരണങ്ങളെന്ന് ജോൺ പറയുന്നു. ‘ഇതു അദ്ദേഹത്തിന്റെ വിവരമില്ലായ്മ ആണോ അതോ എന്റെ അഭിനയമികവാണോ എന്നു എന്നു എനിക്ക് അറിയില്ല’–ജോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button