GeneralMollywood

‘നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?’ പ്രമുഖ നടന്‍ വൈശാഖിനോട്‌ ചോദിച്ചു

 

ചരിത്രം സൃഷ്ടിച്ചു വിജയം കൊയ്ത പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിനോട്‌ മലയാളത്തിലെ പ്രമുഖ നടന്‍ ചോദിച്ച ചോദ്യമാണ് “നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?” എന്ന്. ആദ്യ സിനിമയായ പോക്കിരിരാജയുടെ സമയത്ത് മമ്മൂട്ടിയാണ് വൈശാഖിനോട്‌ ഇങ്ങനെ ചോദിച്ചത്. ആ ചോദ്യം ഇപ്പോഴും മനസ്സിലുണ്ട്. ഓരോ സിനിമ സംവിധാനം ചെയ്യുമ്പോഴും ജോഷിസാറിനും മമ്മൂക്കയ്ക്കും ഈ സിനിമ ഇഷ്ടമാകുമോ എന്നു ഞാന്‍ ആലോചിക്കാറുണ്ട്. വൈശാഖ് പറഞ്ഞു. തന്നിലെ സംവിധായകന്‍ മമ്മൂട്ടിയുടെ കണ്ടെത്തലാണ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്. പുലിമുരുകന്റെ വിജയത്തില്‍ ആദ്യമായി ഒരു ഗിഫ്റ്റ് നല്കിയതും മമ്മൂക്കയാണ്. പുലിമുരുകന്‍ റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം മമ്മൂക്ക എന്നെ വിളിച്ചു സന്തോഷം അറിയിച്ചിരുന്നു. പുലിമുരുകന്റെ സാധ്യതകളെക്കുറിച്ചും ഈ സിനിമ തുറന്നിട്ട വിപണിയുടെ വാതിലുകളെക്കുറിച്ചും ധാരാളം സംസാരിച്ചു.  വൈശാഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button