Mollywood

‘ഋത്വിക്റോഷന്‍’ നാളെ കേരളത്തില്‍

അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കട്ടപ്പനയിലെ ഋത്വിക്റോഷന്‍’ എന്ന ചിത്രം നാളെ തീയെറ്ററുകളിലെത്തും. ദിലീപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച്‌ ചിത്രത്തിന്റെ വിശേഷങ്ങളുമായി നാദിര്‍ഷയും ദിലീപും ഫെയ്സ്ബുക്കില്‍ തത്മസമയം എത്തി.

‘ചില്ലറ പ്രശ്നങ്ങളൊക്കെ തീര്‍ന്നുവരികയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.  കുറച്ചുദിവസം എല്ലാവരും ടെന്‍ഷനില്‍ ആയിരുന്നു. അതുകൊണ്ട് തിയറ്ററില്‍ വന്ന് റിലാക്സ് ചെയ്ത് പൊട്ടിച്ചിരിക്കാനുള്ള സിനിമയാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍’.  ദിലീപ് പറഞ്ഞു. സിനിമ കണ്ട് ഇഷ്ടപ്പെട്ടെന്നും നാദിര്‍ഷ ഗംഭീരമായി സംവിധാനം ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകരുടെ ശക്തമായ പിന്തുണയും സ്നേഹവുമൊക്കെ പ്രതീക്ഷിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

“രണ്ടുംകല്‍പിച്ച്‌ തന്നെയാണ് വരുന്നത്.  പ്രേക്ഷകര്‍ കൂടെ ഉണ്ടാകുമെന്ന വിശ്വാസം ഉണ്ട്. അമര്‍ അക്ബര്‍ അന്തോണിയേക്കാള്‍ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്”.  നാദിര്‍ഷ പറഞ്ഞു. പ്രേക്ഷകര്‍ക്കും തീയറ്ററുകാര്‍ക്കും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സിനിമയുടെ റിലീസ് മാറ്റിവച്ചതെന്നും നാദിര്‍ഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button