CinemaGeneralNEWS

ലാലിനോളം എന്നെ വിസ്മയിപ്പിച്ച മറ്റൊരു നടനില്ല;കലാമണ്ഡലം ഗോപി

കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി മോഹന്‍ലാല്‍ എന്ന നടനെ വിസ്മയത്തെക്കുറിച്ചു വിലയിരുത്തുകയാണ്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിനെക്കുറിച്ച് കലാമണ്ഡലം ഗോപി മനസ്സ് തുറന്നത്.

അഭിനയിക്കുന്നതിനു വേണ്ടി മോഹന്‍ലാല്‍ പ്രത്യേക പരിശീലനം നടത്താറില്ലായെന്നും, എന്നീട്ടും മോഹന്‍ലാല്‍ അഭിനയത്തെ അസാധ്യമായി നേരിടാറുണ്ടെന്നും കലാമണ്ഡലം ഗോപി പറയുന്നു. മോഹന്‍ലാലിനോളം പ്രതിഭയുള്ള ഒരു നടനെ താനിതുവരെ കണ്ടിട്ടില്ലായെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേര്‍ത്തു.

കലാമണ്ഡലം ഗോപി മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്

കഥകളി, കൂടിയാട്ടം പോലുള്ള ക്ളാസിക് കലകളിൽ അഭിനേതാക്കൾ ഉണ്ടാകുന്നതു നിരന്തര പരിശീലനത്തിലൂടെയാണ്. എട്ടു വർ‌ഷമെങ്കിലും പഠിച്ച ശേഷമാണ് ഇവർ അരങ്ങിലെത്തുന്നത്. അവർക്കു അഭിയനമല്ലാതെ വേറെ ജീവിത ലക്ഷ്യമില്ല. കഥാപാത്രങ്ങളെ ഓരോ അരങ്ങിലും അവർ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഇതേ പ്രതിഭ സിനിമയിൽ കാണിക്കുന്നത് മോഹൻലാലാണ്. അഭിനയത്തിൽ ലാലിനു പരിശീലനമുണ്ടായിട്ടില്ല. അതിനായി പ്രത്യേകം സമയം വിനിയോഗിച്ചിട്ടുമില്ല. എന്നിട്ടും അഭിനയത്തെ ഇത്തരമൊരു തലത്തിലേക്കു കൊണ്ടുവരാനാകുന്നതു പ്രതിഭകൊണ്ടു മാത്രമാണ്. കലാമണ്ഡലം ഗോപി വ്യക്തമാക്കുന്നു. കഥപാത്രത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നു നോക്കിയാണ് ഒരു നടനെ വിലയിരുത്തുന്നത്. മോഹൻലാൽ തിരശ്ശീലയിൽ എത്തുമ്പോൾ മിക്കപ്പോഴും നടൻ ഉണ്ടാകാറില്ല. ക‌ഥാപാത്രം മാത്രമെ ഉണ്ടാകാറുള്ളു. കലാമണ്ഡലം ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button