BollywoodGeneral

ആലിയ ഭട്ടിനെ ഞെട്ടിച്ച് ദീപിക

കിംഗ്‌ ഖാന്‍ ഷാറൂഖ് ഖാനൊപ്പം ഡിയര്‍ സിന്ദഗിയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ബോളിവുഡിന്‍റെ കൊച്ചുസുന്ദരി ആലിയ ഭട്ട്. വലിയ പ്രതീക്ഷ വെച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം.  ഡിയര്‍ സിന്ദഗിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷാറൂഖ് ഖാനൊപ്പം ആലിയ പദ്മാവതിയുടെ സെറ്റിലെത്തിയിരുന്നു. അവിടെവെച്ച്‌ ദീപിക ആലിയയെ ഞെട്ടിപ്പിച്ചു കളഞ്ഞു.  കാര്യം എന്താണെന്നല്ലേ?

ചരിത്രകഥ പറയുന്ന ചിത്രമാണ് റാണി പദ്മാവതി.  ഷൂട്ടിങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് നില്‍ക്കുകയായിരുന്നു ദീപിക.  പദ്മാവതിയായി തിളങ്ങി നില്‍ക്കുന്ന ദീപികയെ കണ്ടാണ്‌ ആലിയ ഞെട്ടിപ്പോയത്. റാണി ദീപികയുടെ കഥാപാത്രം അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആലിയ പ്രതികരിച്ചത്.  ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ നായകന്മാരാകുന്ന പദ്മാവതി സഞ്ജയ് ലീല ബെന്‍സാലിയാണ് സംവിധാനം ചെയ്യുന്നത്. ഡിയര്‍ സിന്ദഗിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദീപികയുടെ സൗന്ദര്യത്തെ ആലിയ പുകഴ്ത്തിയത്.  സിനിമയ്ക്ക് ആലിയയുടെ ആശംസകളും അറിയിച്ചിട്ടുണ്ട്.  ഷാരൂഖും ആലിയയും ആദ്യമായി ഒരുമിക്കുന്ന ഡിയര്‍ സിന്ദഗി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും പോസിറ്റീവായി നോക്കികാണുന്ന കഥയാണ് പറയുന്നത്. ട്രെയിലറുകളില്ലാതെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകള്‍ക്കും ഗാനങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിച്ചത്.  ഡിയര്‍ സിന്ദഗി നവംബര്‍ 23ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button