കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി വെയ്സ് എഴുതിയ ‘ദ ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകത്തില്‍ ഇല്ലാക്കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണവുമായി സംവിധായകന്‍ കമല്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മെറിലി വെയ്സ്. കമല്‍ തന്റെ പുസ്തകത്തെ പരാമര്‍ശിച്ചു കൊണ്ട് ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലായെന്നും, കമലാദാസുമായി എഴുപത് മണിക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവിലാണ് താന്‍ പുസ്തകം തയ്യാറാക്കിയതെന്നും മെറിലി പറയുന്നു. ഇതിന്റെ തെളിവ് വേണമെങ്കില്‍ കോണ്‍കോര്‍ഡിയ സര്‍വകലാശാലയില്‍ ലഭ്യമാണെന്നും മെറിലി കൂട്ടിച്ചേര്‍ത്തു.
കമലയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരരുതെന്ന് അവരുടെ കുടുംബം ആഗ്രഹിക്കുന്നുണ്ടാവം, അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം കമലും കൂട്ട്നില്‍ക്കുകയാണെന്ന് മെറിലി വെയ്സ് കുറ്റപ്പെടുത്തി. കമലാദാസിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി കമല്‍ ചെയ്യാനിരിക്കുന്ന സിനിമയെയും മെറിലി വിമര്‍ശിച്ചു. ഒരു കച്ചവട സിനിമയുടെ തലത്തിലേക്ക് കൊണ്ടുവരാന്‍ സംവിധായകന്‍ വേണ്ടത്ര സര്‍ഗാത്മകത ഉപയോഗിക്കും. പണം ഉണ്ടാക്കുകയാണ് ‘ആമി’ എന്ന സിനിമയുടെ ലക്‌ഷ്യം.ഞാന്‍ എന്റെ സ്വന്തം ചെലവിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. മെറിലി വെയ്സ് രോഷത്തോടെ പ്രതികരിക്കുന്നു.
Post Your Comments