CinemaMollywoodNEWS

ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’ വീണ്ടും എത്തുന്നു

കൊച്ചി: ഒരിക്കല്‍ റിലീസ് ചെയ്ത ചിത്രം പിന്‍വലിക്കുകയും വീണ്ടും റിലീസിന് ഒരുങ്ങുകയുമാണ്. വിനയന്‍ 2014 ല്‍ പ്രദര്‍ശനത്തിനെത്തിച്ച ലിറ്റില്‍ സൂപ്പര്‍മാന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ക്കു നേരെ ശക്തമായ വിമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു ചിത്രം അദ്ദേഹം പിന്‍ വലിച്ചു. ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ച ശേഷം വീണ്ടും റിലീസ് ചെയ്യുമെന്ന് അന്ന് തന്നെ വിനയന്‍ അറിയിച്ചിരുന്നു. അതിന്‍ പ്രകാരം വിനയന്‍ സംവിധാനം ചെയ്ത 3ഡി ചിത്രം ‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’ ഡിസംബര്‍ 2ന് പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ‘കുട്ടികളുടെ ബാഹുബലി’ എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

2014 പ്രദര്‍ശിപ്പിച്ച ‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’യുടെ അവസാന ഭാഗത്ത് തന്റെ അച്ഛനെ കൊന്നയാളെ 12 വയസുകാരന്‍ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുന്ന രംഗം കുട്ടികളില്‍ തെറ്റായ സന്ദേശം എത്തിക്കുന്നു എന്ന വിമര്‍ശനം ശക്തമായിരുന്നു. അതിനെ തുടര്‍ന്നാണ്‌ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്.ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനായ വിനയന്‍ തന്നെയാണ്. സംഗീതം മോഹന്‍ സിത്താരയും ഛായാഗ്രഹണം കെജി രതീഷുമാണ് നിര്‍വ്വഹിച്ചത്. മാസ്റ്റര്‍ ഡെനി, ബേബി നയന്‍താര, മധു, പ്രവീണ, അന്‍സിബ ഹസന്‍, രഞ്ജിത്ത് , കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം LITTLE SUPER MAN 3D പുതിയ ഭാവത്തില്‍ ഡിസംബര്‍ രണ്ടിനു തീയറ്ററുകളില്‍ എത്തുന്നു.
തികച്ചും കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ പുതിയ ഗ്രാഫിക്സ് വര്‍ക്കുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമായി സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച തിരുത്തലുകളോടെ ആണ് സിനിമ റിലീസ് ചെയ്യുന്നത്.എന്‍െറ ഈ ചിത്രം നേരിടേണ്ടിവന്ന പ്രതിസന്ധികളേപ്പറ്റിയൊന്നും ഞാനിവിടെ പ്രതി പാദിക്കുന്നില്ല. ജംഗിള്‍ ബുക്കുപോലെ കുട്ടികള്‍ കാണേണ്ട ഒരു സിനിമ ആയതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ, നിയമയുദ്ധത്തിനോ ഞാന്‍ പോയില്ല എന്നതാണു സത്യം ! വ്യത്യസ്ഥങ്ങളായ എന്‍െറ സിനിമകള്‍ സ്വീകരിച്ചിട്ടുള്ള പ്രേക്ഷകര്‍ മലയാളത്തിനു തികച്ചും പുതുമയാര്‍ന്ന ഈ കണ്‍സപ്റ്റും സ്വീകരിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും എല്ലാം എന്നേ നിലനിര്‍ത്തിയ സ്നേഹസമ്ബന്നരായ സുഹൃത്തുക്കള്‍ക്കു ഹൃദയത്തിന്‍െറ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.,,

shortlink

Related Articles

Post Your Comments


Back to top button