Cinema

“നെ​റ്റുമായി കിം കി ദുക് ഇത്തവണയും; കേരളം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഷെഡ്യൂൾ വന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തൊ​ന്നാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ 81 ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 50 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. ദ​ക്ഷി​ണ​കൊ​റി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ കിം ​കി ഡു​ക്കി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ “നെ​റ്റും’ ഇ​ത്ത​വ​ണ ലോ​ക​വി​ഭാ​ഗ​ത്തി​ലു​ണ്ട്. വ​ട​ക്ക​ന്‍ കൊ​റി​യ യി​ലെ പാ​വ​പ്പെ​ട്ട ഒ​രു മീ​ന്‍പി​ടി​ത്ത​ക്കാ​ര​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് “നെ​റ്റ്’. കിം ​ജീ വൂ​ന്‍ സം​വി ധാ​നം ചെ​യ്ത “ദി ​ഏ​ജ് ഓ​ഫ് ഷാ​ഡോ​സ്’ എ​ന്ന ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ ചി​ത്രം ഉ​ള്‍പ്പെ​ടെ നി​ര​വ​ധി മേ​ള​ക​ളി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ ച​ല​ച്ചി​ത്ര​ങ്ങ​ള്‍ ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത യാ​ണ്. ബോ​ളി​വു​ഡ് ന​ടി കൊ​ങ്ക​ണ സെ​ന്‍ ശ​ര്‍മ സം​വി​ധാ​നം ചെ​യ്ത “എ ​ഡെ​ത്ത് ഇ​ന്‍ ദ ​ഗു​ഞ്ച്’ , ലീ​നാ യാ​ദ​വി​ന്‍റെ “പാ​ര്‍ച്ച്ഡ്’, ഗു​ര്‍വി​ന്ദ​ര്‍ സി​ങ്ങി​ന്‍റെ “ചൗ​ത്തി കൂ​ട്ട്’ എ​ന്നി​വ​യാ​ണ് ലോ​ക​വി​ഭാ​ഗ​ത്തി​ലെ ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ള്‍.
മ​നു​ഷ്യ​രും പ​രേ​താ​ത്മാ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ വി​ക​സി​ക്കു​ന്ന​താ​ണ് ന​ടി കൊ​ങ്ക​ണ സെ​ന്‍ ശ​ര്‍മ​യു​ടെ ആ​ദ്യ ചി​ത്ര​മാ​യ “എ ​ഡെ​ത്ത് ഇ​ന്‍ ദി ​ഗു​ഞ്ച്’. ബോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ജ​യ് ദേ​വ്ഗ​ണ്‍ നി​ര്‍മി​ച്ചു ലീ​ന യാ​ദ​വ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് “പാ​ര്‍ച്ച്ഡ്’. പ​ഞ്ചാ​ബി​ലെ ഗു​ര്‍വി​ന്ദ​ര്‍ സി​ങ് സം​വി​ധാ​നം ചെ​യ്ത “ചൗ​ത്തി കൂ​ട്ട്’ 1980 ക​ളി​ലെ ഖ ാ​ലി​സ്ഥാ​ന്‍ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ച​ര്‍ച്ച ചെ​യ്യു​ന്ന​ത്.
എ​ട്ട് ഇ​റാ​നി​യ​ന്‍ സി​നി​മ​ക​ളാ​ണു ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. കാ​ന്‍ ച​ല​ച്ചി ത്ര ​മേ​ള​യി​ലെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സ്ഗാ​ര്‍ ഫ​ര്‍ഹാ​ദി​യു​ടെ “ദി ​സെ യി​ല്‍സ്മാ​ന്‍’ ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും. കൂ​ടാ​തെ 2016 ലെ ​കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച് പ്രേ​ക്ഷ​ക​രു​ടെ അം​ഗീ​കാ​രം നേ​ടി​യ ജാ​പ്പ​നീ​സ് ചി​ത്രം “ആ​ഫ്റ്റ​ര്‍ ദി ​സ്റ്റോം’ (ഹി​രോ​കാ​സു കൊ​രീ ദ), ​ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ന്‍ പോ​ള്‍ വെ​ര്‍ഹോ​വ​ന്‍ ഒ​രു​ക്കി​യ സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ “എ​ല്ലി’, ചി​ലി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ അ​ലെ​ഹാ​ന്‍ന്ത്രോ ഹൊ​ദോ​റോ​വ്സ്കി​യു​ടെ “എ​ന്‍ഡ്ലെ​സ് പോ​യ ട്രി’, ​ട​ര്‍ക്കി​ഷ് സം​വി​ധാ​യ​ക​ന്‍ ഫാ​തി​ഹ് അ​കി​ന്‍ സം​വി​ധാ​നം ചെ​യ്ത “ഗു​ഡ്ബൈ ബെ​ര്‍ലി​ന്‍’ എ​ന്നീ ചി​ത്ര​ങ്ങ​ളും ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.
ഡാ​നി​ഷ് സം​വി​ധാ​യ​ക​നാ​യ മാ​ര്‍ട്ടി​ന്‍ സാ​ന്‍ഡ്വി​ല​റ്റ് സം​വി​ധാ​നം ചെ​യ്ത “ലാ​ന്‍ഡ് ഓ​ഫ് മൈ​ന്‍’ എ​ന്ന ചി​ത്രം ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം കു​ഴി​ബോം​ബു​ക​ള്‍ നി​ര്‍വീ​ര്യ​മാ ക്കാ​ന്‍ ഡെ​ന്‍മാ​ര്‍ക്കി​ലേ​ക്ക് പോ​കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​യ ജ​ര്‍മ​ന്‍ പ​ട്ടാ​ള​ക്കാ​രു​ടെ ക​ഥ​യാ​ണ്. മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി അ​ടു​ത്ത വ​ര്‍ഷ​ത്തെ ഓ​സ്കാ​റി​ലേ ക്ക് ​ചി​ത്രം നാ​മ​നി​ര്‍ദേ​ശം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
“ഇ​റ്റ്സ് ഒ​ണ്‍ലി ദി ​എ​ന്‍ഡ് ഓ​ഫ് ദി ​വേ​ള്‍ഡ്’ (സേ​വി​യ​ര്‍ ഡോ​ള​ന്‍, കാ​ന​ഡ), “ദി ​അ​ണ്‍നോ​ണ്‍ ഗേ​ള്‍’ (ജീ​ന്‍ പി​യ​റി ഡ​ര്‍ഡേ​ന്‍, ലു​ക് ഡ​ര്‍ഡേ​ന്‍, ബെ​ല്‍ജി​യം-​ഫ്രാ​ന്‍സ്), തോ​മ​സ് വി​ന്‍റ​ര്‍ ബെ​ര്‍ഗി​ന്‍റെ ഡാ​നി​ഷ് ചി​ത്രം “ദി ​ക​മ്യൂ​ണ്‍’, ഈ​ജി​പ്ഷ്യ​ന്‍ സം​വി​ധാ​യി​ക ഹ​ലാ ഖാ​ലി​ലി​ന്‍റെ “ന ​വാ​ര’, സെ​ര്‍ബി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ എ​മി​ര്‍ കു​സ്റ്റൂ​റി​ക്ക​യു​ടെ “ഓ​ണ്‍ ദ ​മി​ല്‍ക്കി റോ​ഡ്’, മി ​ലോ​സ് റാ​ഡോ​വി​ക്കി​ന്‍റെ “ട്രെ​യി​ന്‍ ഡ്രൈ​വേ​ഴ്സ് ഡ​യ​റി’, റൊ​മാ​നി​യ​ന്‍ സം​വി​ധാ​യ​ക​രാ​യ ക്രി​സ്ത്യാ​ന്‍ മു​ഞ്ചി​യു​വി​ന്‍റെ “ഗ്രാ​ജ്യു​വേ​ഷ​ന്‍’, ക്രി​സ്റ്റി പി​യു​വി​ന്‍റെ “സി​യാ​രേ നെ​വാ​ദ’ എ​ന്നി​വ യാ​ണ് ലോ​ക​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന മ​റ്റു പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments


Back to top button