Uncategorized

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാളത്തിലേക്ക്; നായകന്‍ നിവിന്‍ പോളി

കേരളത്തിലും നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തൃഷ നായികയായി എത്തുന്നത്. ഹേ ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയകഥയാണെന്നാണ് അറിയുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷ താന്‍ മലയാളസിനിമയില്‍ ചുവട് വെക്കുന്നതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ചിത്രം അടുത്തവര്‍ഷം മാര്‍ച്ചോടെയായിരിക്കും തിയറ്ററുകളിലെത്തുക.
ശ്യാമപ്രസാദും നിവിന്‍ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഹേ ജൂഡ്. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button