CinemaNEWSNostalgia

നിങ്ങള്‍ ഈസിനിമ തീര്‍ച്ചയായും കണ്ടിരിക്കണം അതിനൊരു കാരണമുണ്ട് !

സത്യന്‍ അന്തികാട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’ ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളിലെത്തുക. ചിത്രത്തില്‍ ദുല്‍ഖരിന്റെ അച്ഛനായി വേഷമിട്ടിരിക്കുന്നത് മുകേഷ് ആണ്. മലയാള സിനിമയിലേക്ക് നല്ലൊരു കഥാപാത്രം ചെയ്തുകൊണ്ടുള്ള തിരിച്ചു വരവ്കൂടിയാണ് മുകേഷിന് ഈചിത്രം. അച്ഛന്‍- മകന്‍ സ്നേഹബന്ധത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിനുശേഷം മുകേഷ് മമ്മൂട്ടിയെകണ്ടപ്പോള്‍ ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത്. “നിങ്ങള്‍ ഈസിനിമ തീര്‍ച്ചയായും കണ്ടിരിക്കണം കാരണം ദുല്‍ഖറിന്റെ കഥാപാത്രം അത്രത്തോളമാണ് അവന്റെ അപ്പനെ സ്നേഹിക്കുന്നത്”. മുകേഷ് മമ്മൂട്ടിയോട് പറഞ്ഞ ഈവാക്കുകള്‍ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സത്യന്‍ അന്തികാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button