CinemaGeneralNEWS

സിനിമയ്ക്കുമുമ്പ് ദേശീയഗാനം :ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയെന്ന് വിനീത് ശ്രീനിവാസന്‍

സിനിമക്കുമുമ്പ് ദേശീയഗാനം  നിര്‍ബന്ധമാക്കിയത് ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു പുറമെയുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം കൂടുന്നത് മോശമായി ബാധിക്കും. മോഹന്‍ലാലിനെ കാണാന്‍ മൂന്നു മണിക്കൂര്‍ വേണമെങ്കിലും ജനം തിയറ്ററില്‍ ഇരിക്കും. പക്ഷേ, സൂപ്പര്‍ സ്റ്റാറുകളില്ലാതെ തിയേറ്ററില്‍ എത്തുന്ന സിനിമകളെ ഇത് പ്രതികൂലമായി ബാധിക്കും. സമയം കുറക്കാന്‍ മാത്രം സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്നതിനെയാണ് സംവിധായകര്‍ ഭയപ്പെടുന്നത്.

സിനിമക്ക് സെന്‍സറിങ് അല്ല സര്‍ട്ടിഫിക്കേഷനാണ് വേണ്ടതെന്നും പറഞ്ഞ വിനീത് സെന്‍സറിങ്ങിനെ ഭയന്ന് കഥാപാത്രത്തിന്‍െറ യഥാര്‍ഥ സംസാരരീതിക്കു പകരം നാടകീയ സംഭാഷണങ്ങള്‍ ചേര്‍ക്കാന്‍ എഴുത്തുകാരും സിനിമയും നിര്‍ബന്ധിതനാകുകയാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു. നിവിന്‍പോളിയും താനും ഒരുമിക്കുമ്പോള്‍ ഭാഗ്യം രണ്ടുപേര്‍ക്കും ഉണ്ടാകുന്നുണ്ട്.അതുകൊണ്ടാണ് ചിത്രങ്ങള്‍ വിജയിക്കുന്നാതെന്നും വിനീത് പറഞ്ഞു.

പുതുമുഖ സംവിധായകന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പ്രസ്ക്ളബിന്‍െറ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ചിത്രത്തിന്‍റെ നായകന്‍ കൂടിയായ വിനീത്. ചിത്രം ജനുവരി 20ന് റിലീസിങ് നടത്തുമെന്ന് സംവിധായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button