BollywoodCinemaGeneralNEWS

“ഓക്കേ ജാനു”വിനായി ഹമ്മ ഹമ്മ വീണ്ടും

 

തന്‍റെ തന്നെ ഒരു ഗാനത്തിന് പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം റീമിക്സ് ഒരുക്കുകയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏവരുടെയും ഹരമായിരുന്ന “ഹമ്മ..ഹമ്മ” എന്ന ഹിറ്റ് ഗാനത്തിനാണ് ഇപ്പോള്‍ റീമിക്സ് ഒരുക്കിയിട്ടുള്ളത്. ഷാഹിദ് അലി സംവിധാനം ചെയ്ത ഒകെ ജാനു എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഈ സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

1995 ല്‍ മണി രത്നം സംവിധാനം ചെയ്ത ബോംബെഎന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം ആദ്യം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും സംഗീതപ്രേമികള്‍ ഇഷ്ടപ്പെടുന്ന ഈ ഗാനം മണിരത്നം സംവിധാനം ചെയ്ത്, മലയാളത്തിന്‍റെ യുവ നടന്‍ ദുല്ഖര്‍ അഭിനയിച്ച ഓക്കേ കണ്‍മണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ഓക്കേ ജാനുവിനു വേണ്ടിയാണ് റഹ്മാന്‍ പുനര്നിര്‍മ്മിക്കുന്നത്.

ജനുവരി 13ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് അഭിനയിക്കുന്നത്. കരന്ജോഹറുമായി ചേര്‍ന്നാണ് മണിരത്നം ഹിന്ദിയില്‍ ഈ ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button