BollywoodCinema

‘ദംഗല്‍ കുതിക്കുമ്പോള്‍ ബോളിവുഡില്‍ വിയര്‍ക്കുന്ന റായീസ്’

ആമിര്‍ ഖാന്‍ ചിത്രം ‘ദംഗല്‍’ ബോളിവുഡില്‍ ചരിത്രം രചിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍താര ചിത്രത്തിന് കനത്ത തിരിച്ചടിനേരിടുകയാണ് . ഷാരൂഖിന്റെ പുറത്തിറങ്ങാനിരിക്കുന്ന റായീസ് എന്ന ചിത്രത്തിനെതിരെ അധോലക നായകന്‍ അബ്ദുല്‍ ലത്തീഫിന്റെ കുടുംബം രംഗത്ത്. ചിത്രത്തില്‍ അധോലകനാകനായ അബ്ദുല്‍ ലത്തീഫിന്റെ കഥയാണ് വിവരിക്കുന്നതെന്നും ചിത്രത്തെ കോടതികയറ്റുമെന്നുമാണ് അബ്ദുല്‍ ലത്തീഫിന്റെ കുടുംബത്തിന്റെ ഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ അനുയായിരുന്ന അബ്ദുല്‍ ലത്തീഫ് 1997 വെടിയേറ്റ്‌ മരിക്കുകയായിരുന്നു. ഞങ്ങളുടെ പിതാവിനെ വളരെ മോശമായി ചിത്രീകരിക്കുകയാണ് ഈസിനിമയിലൂടെ ചെയ്യുന്നതെന്നും, സ്ത്രീകളെ ഉപയോഗിച്ച് മദ്യകച്ചവടം നടത്തുന്ന ആളല്ലായിരുന്നു അദ്ദേഹമെന്നും അബ്ദുല്‍ ലത്തീഫിന്റെ മക്കള്‍ വാദിക്കുന്നു. ചിത്രത്തിന്‍റെ ട്രെയിലറില്‍ നിന്ന് പലതും വ്യക്തമാണെന്നും ഇവര്‍ പറയുന്നു. അടുത്ത മാസമാണ് കിംഗ്‌ഖാന്റെ റയീസ് പ്രദര്‍ശനത്തിനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അധോലോക ഹീറോയായി ഷാരൂഖ്‌ തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് റയീസ്. കിംഗ്‌ഖാന്റെ ആരാധകര്‍ ചിത്രത്തെ പ്രതീക്ഷോടെ നോക്കികാണുമ്പോള്‍ മറുവശത് അബ്ദുല്‍ ലത്തീഫിന്റെ കുടുംബം ചിത്രത്തിന് കനത്ത വെല്ലുവിളിയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button