CinemaGeneralNEWS

ക്രിക്കറ്റ് താരവുമായി ബന്ധം; ശ്രേയയുടെ കുടുംബത്തില്‍ കലഹം

ദില്ലി: വിന്‍ഡീസ് ക്രിക്കറ്റ് കളിക്കാരനായ ഡ്വൊയിന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രേയ പ്രണയമാണെന്ന റിപ്പോര്‍ട്ട് വന്നിട്ട് കുറച്ചുകാലമായി. ബ്രാവോയെ വിവാഹം കഴിക്കാന്‍ ശ്രേയ തീരുമാനിച്ചുവെന്നും പറയപ്പെടുന്നു. ബോംബെയിലുള്ള ഒരു പ്രശസ്ത ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് എത്തിയതാണ് ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ ചർച്ചയുണ്ടാകാൻ കാരണം.

കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഹോട്ടലിൽ എത്തിയതായും ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹോട്ടലിൽ എത്തിയ ശ്രേയയുടെയും ബ്രാവോയുടെയും ചിത്രങ്ങൾ ആളുകൾ ആകാംഷയോടെ പകർത്തുകയും ചെയ്തു.

ഇരുവരും അടുത്ത് തന്നെ വിവാഹിതരായേക്കും എന്നാണ് പുതിയ വിവരം. ബ്രാവോയുമായുള്ള ബന്ധം ശ്രേയയുടെ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല. അതിനാല്‍ ഈ ബന്ധം സംബന്ധിച്ച് ശ്രേയയുടെ കുടുംബത്തില്‍ പൊട്ടിത്തെറിയുണ്ടായി എന്നാണ് വാര്‍ത്ത. ഇപ്പോള്‍ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് മുംബൈയിലാണ് താരം താമസിക്കുന്നത്.

തെലുങ്ക് താരം ബാലകൃഷ്ണയുടെ 100മത് ചിത്രത്തിലെ നായികയാണ് 32 കാരിയായ ശ്രേയ ഇപ്പോള്‍. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് താരം കാണുന്നത്. എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ താരത്തിന്‍റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയയ്ക്ക് നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button