CinemaNEWSNostalgia

മോഹന്‍ലാലിനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിച്ച മഹത് വ്യക്തിയാര്?

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് നമ്മള്‍ പറയാറുള്ള ഒരേയൊരു നടനാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. ഏതൊരു നല്ല വിശേഷണങ്ങളും ഉടലെടുക്കുന്നത് ചില മഹാന്മാരായ വ്യക്തികളുടെ നാവിന്‍ തുമ്പില്‍ നിന്നായിരിക്കാം, അങ്ങനെയെങ്കില്‍ മോഹന്‍ലാലിനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിച്ചത് ആരാകാം. മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ എം.ടി വാസുദേവന്‍ നായരാണ് മോഹന്‍ലാലിന് അങ്ങനെയൊരു വിശേഷണം നല്‍കിയത്. ഭരതന്‍-എംടി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു താഴ്വാരം,ഈ ചിത്രത്തിന്‍റെ വിജയാഘോഷം ബോംബൈയില്‍വെച്ച് നടക്കുന്ന വേളയിലായിരുന്നു മോഹന്‍ലാലിനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്നു എം.ടി വിശേഷിപ്പിച്ചത്‌.

shortlink

Related Articles

Post Your Comments


Back to top button