GeneralNEWS

27 വർഷങ്ങൾക്കു ശേഷം ചന്തുവും, ഉണ്ണിയാർച്ചയും വീണ്ടും ഒന്നിക്കുന്നു

തൊണ്ണൂറുകളുടെ ഒടുക്കത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ജോമോൾ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്തെത്തുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന “കെയര്‍ഫുള്‍” എന്ന ചിത്രത്തിലൂടെയാണ് ജോമോളിന്റെ രണ്ടാം വരവ് സാധ്യമാകുന്നത്. വിജയ്‌ ബാബുവാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കുറ്റാന്വേഷണ സ്വഭാവമുള്ള കഥയാണ്‌ “കെയര്‍ഫുള്‍” പറയുന്നത്.

ചിത്രത്തില്‍ വിനീത് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യയായാണ്‌ ജോമോള്‍ അഭിനയിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് കുമാര്‍ – ജോമോൾ ജോഡി ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനു സ്വന്തം. 1989’ൽ പുറത്തിറങ്ങിയ “ഒരു വടക്കൻ വീരഗാഥ”യിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. ചന്തുവിന്റെയും, ഉണ്ണിയാർച്ചയുടെയും ബാല്യകാലമായിരുന്നു അതിൽ വിനീതും, ജോമോളും അവതരിപ്പിച്ച കഥാപാത്രങ്ങൾ. “ഉണ്ണി ഗണപതി തമ്പുരാനേ” എന്ന ഗാനരംഗത്തിൽ ഇരുവരും തമ്മിലുള്ള ബാലവിവാഹവും കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button